മനാമ: ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്ററും ഇന്ത്യൻ ഇസ്ലാഹീ സെന്ററും സംയുക്തമായി സംഘടിപ്പിച്ച ഈദ് ഗാഹ് ജനപങ്കാളിത്ത്വം കൊണ്ട് ശ്രധേയമായി. മനാമ മുൻസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലായിരുന്നു ഈദ് ഗാഹ് സംഘടിപ്പിച്ചത്. സ്ത്രീകളും പുരുഷന്മാരുമടക്കം നിരവധി പേർ പങ്കെടുത്ത ഈദ് ഗാഹിന് സഊദി അറേബിയയിലെ ജാലിയാത്ത് ദാഇ കബീർ സലഫി പറളി നേതൃതം നൽകി