ബഹ്റൈനിൽ ജോലി ചെയ്യുന്ന ആലപ്പുഴ കാവാലം ചെറുകരത്തറ (ഒറവന്തറ) ഷെറിൻ ജോർജ് (37) ഹൃദയാഘാതം മൂലം അന്തരിച്ചു. ഭാര്യ ജിനു ഷെറിനും മൂന്ന് മക്കളുമായി ബഹ്റൈനിൽ തന്നെ താമസിച്ചു വരികയായിരുന്നു. ഇന്നലെ രാത്രി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബി ഡി എഫ് ഹോസ്പിറ്റലിൽ കൊണ്ട് പോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു.