പത്തനംതിട്ട ജില്ല പ്രവാസി അസോസിയേഷനും അൽ അൽ റബീഹ് മെഡിക്കൽ സെന്ററുമായി സഹകരിച്ച് ജൂലൈ 14 ന് അൽ റബീഹ് മെഡിക്കൽ സെന്ററിൽ വെച്ചു നടന്ന മെഡിക്കൽ ക്യാമ്പിൽ ഇരുനൂറിൽ പരം ആളുകൾ പങ്കെടുത്തു.
നാം ആരോഗ്യത്തോടെ ഇരുന്നെങ്കിൽ മാത്രമേ നമ്മെ ആശ്രയിച്ചു കഴിയുന്ന നമ്മുടെ കുടുംബത്തെ പരിപാലിക്കുവാൻ സാധിക്കൂ എന്ന ആശയത്തിൽ നടന്ന ക്യാമ്പിൽ
ടോട്ടൽ കൊളസ്ട്രോൾ, യൂറിക് ആസിഡ്, ബ്ലഡ് ഷുഗർ, SGPT, ബ്ലഡ് പ്രെഷർ, BMI, SPO2, പൾസ് റേറ്റ് തുടങ്ങിയ ടെസ്റ്റുകളും, ഡോക്റ്റർ കൺസൽറ്റെഷനും ലഭ്യമായിരുന്നു.പങ്കെടുക്കുത്ത എല്ലാവർക്കും ഡിസ്കൗണ്ട് കാർഡും നൽകുന്നതാണ്.ക്യാമ്പ് കോ ഓർഡിനേറ്റർ ജയേഷ് കുറുപ്പ് , പ്രസിഡന്റ് വിഷ്ണു. വി, സെക്രട്ടറി സുഭാഷ് തോമസ്, ട്രഷറർ വർഗീസ് മോടിയിൽ,
രക്ഷാധികാരികളായ മോനി ഒടിക്കണ്ടത്തിൽ, സക്കറിയ സാമുവേൽ, ബിനു തുമ്പമൺ, രഞ്ജു ആർ നായർ, ബോബി പുളിമൂട്ടിൽ, ബിനു കോന്നി, ബിജൊ തോമസ്, വിനീത് വി.പി, സുനു കുരുവിള, അനിൽ കുമാർ, അരുൺ പ്രസാദ്,ഫിന്നി എബ്രഹാം,ലേഡീസ് വിങ്ങ് പ്രസിഡന്റ് ഷീലു വർഗ്ഗീസ് എന്നിവർ ക്യാമ്പിന് നേത്രത്വം നൽകി.
അസോസിയേഷന്റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ അസോസിയേഷനോട് ചേർന്ന് പ്രവർത്തിക്കാൻ താല്പര്യം ഉള്ള ബഹ്റൈനിലുള്ള പത്തനംതിട്ട ജില്ലയിൽ ഉള്ളവർ മെമ്പർഷിപ്പ് കോഓർഡിനേറ്റർ രഞ്ജു ആർ നായരുമായി 919496904894 എന്ന WhatsApp number റിൽ ബന്ധപ്പെടാവുന്നതാണ്