ബഹ്റൈൻ: അത്യധികം ആവേശകരവും ജനശ്രദ്ധയും നേടിയാണ് പവിഴദ്വീപിലെ തൃശ്ശൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ബഹ്റൈൻ തൃശ്ശൂർ കുടുംബവും,പ്രമുഖ വടം വലി സംഘമായ ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈനും സംയുക്തമായി സിഞ്ചിലെ അൽ അഹ് ലി സ്‌റ്റേഡിയത്തിൽ ജില്ലാതല വടംവലി മത്സരം സംഘടിപ്പിച്ചത്.കാണികൾക്ക് ഗൃഹാതുര ഓർമ്മകൾ സമ്മാനിച്ച വടംവലി മത്സരത്തിന്റെ ഫൈനലിൽ അരികൊമ്പൻസ് കണ്ണൂരിനോട് ബലപരീക്ഷണത്തിൽ പൊരുതി വൈപ്പേഴ്സ് കാലിക്കറ്റ് ജേതാക്കളായി.കെ.എൽ 10 മലപ്പുറം ടീമാണ് മൂന്നാം സ്ഥാന൦ കരസ്ഥമാക്കിയത്.
മത്സരത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകരായ മോനി ഒടികണ്ടത്തിൽ,ഇന്ത്യൻ ക്ലബ് വൈസ് പ്രസിഡന്റ് സാനി പോൾ, സംസ്‌കൃതി കേരള വിംഗ് സെക്രട്ടറി രജീഷ് , ഒ.എൽ.സി.സി ദേശീയ സമിതി അംഗം റംഷാദ്, സാമൂഹിക പ്രവർത്തകൻ കെ.ടി.സലിം ,സാമൂഹിക പ്രവർത്തകനും, വേൾഡ് എൻആർഐ കൗൺസിൽ ഹ്യൂമാനിറ്റേറിയൻ ഡയറക്ടറുമായ സുധീർ തിരുനലത്ത്, ടഗ് ഓഫ് വാർ അസ്സോസിയേഷൻ ബഹ്റൈൻ പ്രതിനിധി അമൽദേവ് എന്നിവർ മുഖ്യാതിധികളായി.
അമോഹ ബഹറിൻ,ഇൻഡ്യൻ റെസ്റ്റോറൻ്റ് ,മാസ്റ്റർ എലിവേറ്റേഴ്സ്,മൗണ്ടൻ ഹിൽസ് ബഹ്‌റൈൻ എന്നിവർ സമ്മാനങ്ങൾ സംഭാവന നൽകിയ വടംവലി മത്സരത്തിനായി ജഴ്സികൾ നൽകിയത് ശുക്കൂറിൻ്റെ അളിയൻ്റെ കടയാണ്. ബി ടി കെ പ്രസിഡണ്ട് അനീഷ് പത്മനാഭൻ സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡണ്ട് അശ്റഫ് ഹൈദ്രു ,,ജോ. സെക്രട്ടറി ജോഫി, ട്രഷറർ നീരജ് എന്നിവരും എക്സിക്യൂട്ടിവ് അംഗങ്ങളു൦ നേതൃത്വം നൽകി,ചടങ്ങിന് ജനറൽ സെക്രട്ടറി അനൂപ് ചുങ്കത്ത് നന്ദി രേഖപ്പെടുത്തി