ബഹ്റൈൻ തൊഴിൽ, സാമൂഹിക വികസന മന്ത്രിയും ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി ഡയറക്ടർ ബോർഡ് ചെയർമാനുമായ ജമീൽ ബിൻ മുഹമ്മദ് അലി ഹുമൈദാൻ ബഹ്റൈനിലെ ഇന്ത്യൻ അംബാസഡർ വിനോദ് കുര്യൻ ജേക്കബുമായി കൂടിക്കാഴ്ച നടത്തി.
ബഹ്റൈൻ-ഇന്ത്യ ബന്ധങ്ങളെക്കുറിച്ചും അവ വികസിപ്പിക്കാനുള്ള വഴികളെക്കുറിച്ചും രണ്ടുപേരും ചർച്ച ചെയ്തു.
തൊഴിൽ വിപണി മെച്ചപ്പെടുത്തുന്നതിനുള്ള ദേശീയ ശ്രമങ്ങളെക്കുറിച്ച് ഹുമൈദാൻ അംബാസഡറോട് വിശദീകരിച്ചു, അന്താരാഷ്ട്ര നിലവാരത്തിൽ തൊഴിൽ നിയമനിർമ്മാണം നവീകരിക്കുകയും സാമൂഹിക സംരക്ഷണം ഉറപ്പ് വരുത്തുകയും ചെയ്യുന്നതിനെക്കുറിച്ച് അവർ തുടർന്ന് സംസാരിച്ചു.
ബഹ്റൈനിലെ വികസന പ്രക്രിയയിൽ ഇന്ത്യൻ തൊഴിലാളികളുടെ പങ്കാളിത്തത്തെ അദ്ദേഹം പ്രശംസിച്ചു.
നിക്ഷേപ സൗഹൃദ അന്തരീക്ഷം സ്ഥാപിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും അംബാസഡർ രാജ്യത്തെ പ്രശംസിച്ചു, രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള ഇന്ത്യയുടെ താൽപ്പര്യത്തെ അദ്ദേഹം എടുത്തുപറഞ്ഞു