നടന്‍ വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍

  • Home-FINAL
  • Business & Strategy
  • നടന്‍ വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍

നടന്‍ വിനോദ് തോമസ് മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് കാറിനുള്ളില്‍


സിനിമ സീരിയല്‍ താരത്തെ  കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാമ്പാടിഡ്രീം ലാന്‍ഡ് ബാറിന് സമീപത്ത് പാര്‍ക്ക് ചെയ്ത കാറിലാണ് മൃതദേഹംകണ്ടെത്തിയത്. മീനടം കുറിയന്നൂര്‍ വിനോദ് തോമസ് (47) ആണ് മരിച്ചത്. രാത്രിഎട്ടരയോടയാണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ 11ന് വിനോദ് ബാറിനുള്ളില്‍എത്തിയിരുന്നു.

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍നിന്ന് ആരും പുറത്തിറങ്ങാതെ വന്ന സാഹചര്യത്തില്‍പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. പാമ്പാടി എസ്എച്ച്ഒസുവര്‍ണ്ണകുമാറിന്റെ നേതൃത്തത്തിലുള്ള പൊലീസ് സംഘം സ്ഥത്തെത്തിതുടര്‍നടപടി സ്വീകരിച്ചു.

അയ്യപ്പനും കോശി, ഒരു മുറൈ വന്ത് പാര്‍ത്തായ, നത്തോലി ഒരു ചെറിയ മീനല്ല, ഹാപ്പി വെഡ്ഡിങ്, ജൂണ്‍, അയാള്‍ ശശി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Leave A Comment