ബഹ്‌റൈനിൽ വൻതോതിൽ നിക്ഷേപ൦ ഒരുക്കാൻ പദ്ധതിയിടുന്ന വിദേശ, പ്രാദേശിക ബിസിനസുകാർക്ക് പ്രോത്സാഹന൦ ഒരുക്കുന്നതിനും അവരുടെ ബിസിനസ് സംരംഭംഗങ്ങളുടെ സുഗമമായ സേവനങ്ങൾക്കുമായാണ് ഗോൾഡൻ ലൈസൻസ് പുറത്തിറക്കുന്നത് എന്നാണ് ബഹ്‌റൈൻ പ്രഖ്യാപിച്ചിരിക്കുന്നത്,ഏകദേശം ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും ഉയർന്ന റിയൽ ജിഡിപി വളർച്ചാ നിരക്ക് അടുത്തിടെ രേഖപ്പെടുത്തിയ ബഹ്‌റൈന്റെ വർദ്ധിച്ചുവരുന്ന നിക്ഷേപ ആകർഷണത്തെ അടിസ്ഥാനമാക്കി,ബഹ്‌റൈന്റെ ഏറ്റവും പുതിയ സാമ്പത്തിക പരിഷ്‌കരണങ്ങൾക്ക് കീഴിൽ. നിക്ഷേപങ്ങളെ പ്രോത്സാഹിപ്പിക , തൊഴിലവസരങ്ങൾ വർധിപ്പിക്കുക, തുടങ്ങിയ ലക്ഷ്യമിട്ടാണ് ഈ സുപ്രധാനമായ നീക്ക൦.
ബഹ്‌റൈനിൽ 500-ലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന പ്രധാന നിക്ഷേപവും തന്ത്രപ്രധാനമായ പദ്ധതികളുമുള്ള കമ്പനികൾ അല്ലെങ്കിൽ 50 മില്യൺ ഡോളറിൽ കൂടുതൽ നിക്ഷേപ മൂല്യമുള്ള കമ്പനികൾ ഇവരെല്ലാം ഗോൾഡൻ ലൈസൻസിന് യോഗ്യരായിരിക്കും.
ലൈസൻസ് ഉപയോഗിച്ച്, കമ്പനികൾക്ക് നിക്ഷേപങ്ങൾ, അടിസ്ഥാന സൗകര്യ സേവനങ്ങൾ, യൂട്ടിലിറ്റികൾ എന്നിവയ്ക്കായി മുൻഗണനാക്രമത്തിലുള്ള ഭൂമി വിഹിതം തുടങ്ങിയ നിരവധി ആനുകൂല്യങ്ങളും ലഭിക്കും. കൂടാതെ ബിസിനസ് ലൈസൻസിംഗ്, ബിൽഡിംഗ് പെർമിറ്റിനുള്ള അംഗീകാരം, ബഹ്‌റൈനിലെ ലേബർ ഫണ്ട്, തംകീൻ, ബഹ്‌റൈൻ ഡെവലപ്‌മെന്റ് ബാങ്ക് എന്നിവയിൽ നിന്നുള്ള പിന്തുണ ഉൾപ്പെടെയുള്ള സർക്കാർ സേവനങ്ങളിലേക്കുള്ള സുഗമമായ പ്രവേശനവും ഗോൾഡൻ ലൈസൻസ് ഉള്ളവർക്ക് ലഭിക്കും.
ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന ബഹ്‌റൈൻ കാബിനറ്റ് പാസാക്കിയ ഈ ലൈസൻസ് പ്രാദേശിക, അന്തർദേശീയ കമ്പനികളിൽ നിന്ന് നിക്ഷേപം ആകർഷിക്കാനും പ്രാദേശികമായി തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും ലക്ഷ്യമിട്ടുള്ളതാണ്. രാജ്യത്തിന്റെ സമീപകാലത്തെ ശക്തമായ സാമ്പത്തിക മുന്നേറ്റത്തിന്റെ ചാലകശക്തിയായ 2021-ൽ അവതരിപ്പിച്ച ബഹ്‌റൈന്റെ സാമ്പത്തിക,പരിഷ്‌കാരങ്ങളുടെ ബ്ലൂപ്രിന്റ് എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന സാമ്പത്തിക വീണ്ടെടുക്കൽ പദ്ധതിയുടെ മികച്ച അടയാളപ്പെടുത്തൽ കൂടിയായി ഈ ഗോൾഡൻ ലൈസൻസിനെ കണക്കാക്കാം.
വിവിധ സർക്കാർ വകുപ്പുകളുമായുള്ള സംയോജിത സഹകരണം, ബഹ്‌റൈനിലെ ഇക്കണോമിക് ഡെവലപ്‌മെന്റ് ബോർഡിൽ നിന്നുള്ള ഒരു നിയുക്ത അക്കൗണ്ട് മാനേജർ, ആവശ്യമായ സാഹചര്യങ്ങളിൽ നിലവിലുള്ള നിയമങ്ങളുടെയും ചട്ടങ്ങളുടെയും അവലോകന സാധ്യത എന്നിവയെല്ലാം തന്നെ ഗോൾഡൻ ലൈസൻസിന് കീഴിലുള്ള കൂടുതൽ നേട്ടങ്ങളിൽ ഉൾപ്പെടുന്നുണ്ട്.അതിനാൽ തന്നെ ബഹ്റൈന്റെ സാമ്പത്തിക ചരിത്രത്തിൽ തന്നെ സുവർണ്ണ ലിപികളിൽ അയാളപ്പെടുത്തപ്പെടുന്ന സുപ്രധാനമായ ചുവട് വയ്പ്പാകും ഗോൾഡൻ ലൈസൻസ് എന്ന കാര്യം നിസംശയം പറയാം.