ബി എം സി ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ സെപ്തംബർ 26 , 28 തീയതികളിൽ നടക്കും.

  • Home-FINAL
  • Business & Strategy
  • ബി എം സി ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ സെപ്തംബർ 26 , 28 തീയതികളിൽ നടക്കും.

ബി എം സി ശ്രാവണ മഹോത്സവം 2024: ഓണപ്പാട്ട്, ഓണപ്പുടവ മത്സരങ്ങൾ സെപ്തംബർ 26 , 28 തീയതികളിൽ നടക്കും.


ബഹ്‌റൈൻ മീഡിയ സിറ്റിയുടെ 30 ദിവസം നീണ്ടുനിൽക്കുന്ന ഓണാഘോഷ പരിപാടിയായ ശ്രാവണ മഹോത്സവം 2024 –ൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഓണപ്പാട്ട് , ഓണപ്പുടവ എന്നീ മത്സരങ്ങളുടെ ഒരുക്കങ്ങൾ പൂർത്തിയായി. ബി എം സി ഓഡിറ്റോറിയത്തിൽ ഓണപ്പാട്ട് മത്സരം  സെപ്തംബർ 26, ഓണപ്പുടവ സെപ്തംബർ 28, എന്നീ ദിവസങ്ങളിലായാണ് നടക്കുക . പരിപാടികളിൽ ബഹ്റൈനിലെ കലാ സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അതിഥികളായി പങ്കെടുക്കുമെന്ന് ബി എം സി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ എന്നിവർ അറിയിച്ചു. ഓണപ്പാട്ട് മത്സരം കൺവീനർ അശ്വിൻ രവീന്ദ്ര ൻ ,ഓണപ്പുടവ കൺവീനർ സുധീർ സി എന്നിവരുടെ നേതൃത്വത്തിൽ ശ്രാവണ മഹോത്സവം വൈസ് ചെയർമാൻമാരായ സയിദ് ഹനീഫ്, മോനി ഓടിക്കണ്ടത്തിൽ,  ശ്രാവണ മഹോത്സവം ജനറൽ കൺവീനർ രാജേഷ് പെരുങ്ങുഴി ,   മറ്റ് സംഘാടക സമിതി അംഗങ്ങൾ എന്നിവർ ചേർന്ന് മത്സരങ്ങൾക്കായുള്ള ക്രമീകരണങ്ങൾ ഒരുക്കിക്കഴിഞ്ഞു . മത്സരങ്ങളിൽ വിജയികളാകുന്നവരെ കാത്തിരിക്കുന്നത്  ട്രോഫിയുമടക്കമുള്ള ആകർഷകമായ നിരവധി സമ്മാനങ്ങളാണ് കൂടതെ പങ്കെടുക്കുന്ന ഏല്ലാ മത്സരാർത്ഥികൾക്കും സർട്ടിഫിക്കറ്റുകളും നൽകുന്നതാണ്. മത്സരങ്ങളുടെ കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനുമായി അശ്വിൻ രവീന്ദ്രൻ 66975195, സുധീർ സി 35973047 , എന്നിവരുമായി ബന്ധപ്പെടാം. മത്സരങ്ങൾ കാണുന്നതിനും, ബി എം സിയുടെ ഓണാഘോഷങ്ങളിൽ പങ്കെടുക്കുന്നതിനയി ഏവരെയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Leave A Comment