കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന വിദ്യർത്ഥികൾക്ക് ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭം കുറിക്കാം:

  • Home-FINAL
  • Business & Strategy
  • കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന വിദ്യർത്ഥികൾക്ക് ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭം കുറിക്കാം:

കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന വിദ്യർത്ഥികൾക്ക് ഐമാക് കൊച്ചിൻ കലാഭവനിൽ വിദ്യാരംഭം കുറിക്കാം:


ബഹ്‌റൈനിലെ പ്രശസ്ത കലാ വിദ്യാലയമായ ഐമാക് കൊച്ചിൻ കലാഭവൻ്റെ 3 ശാഖകളിലും ഈ വർഷത്തെ വിദ്യാരംഭ ചടങ്ങുകൾ വിജയദശമി ദിനമായ ഒക്ടോബർ 13 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം ആരംഭിക്കുമെന്ന് ബഹ്‌റൈൻ മീഡിയ സിറ്റി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.സ്കൂൾ പഠന വിഷയങ്ങൾക്കൊപ്പം തന്നെ കുട്ടികളുടെ സർഗ്ഗശേഷികളുടെ കണ്ടെത്തലുകളും പ്രോത്സാഹനവും പരിശീലനവും നൽകിക്കൊണ്ട് ഐമാക് കൊച്ചിൻ കലാഭവനിൽ പുതിയ ബാച്ചിലേക്കുള്ള കുട്ടികളുടെ അഡ്മിഷൻ അന്നേ ദിവസം ആരംഭിക്കുന്നു.കലാരംഗത്ത് തിളങ്ങാൻ ആഗ്രഹിക്കുന്ന കുട്ടികൾക്ക് ക്ലാസിക്കൽ ഡാൻസ് ,സിനിമാറ്റിക് ഡാൻസ്, കർണാട്ടിക് മ്യൂസിക് ,ഇൻസ്ട്രുമെന്റൽ മ്യൂസിക് ,ഫൈൻ ആർട്സ് ആൻഡ് മാർഷ്യൽ ആർട്ട്സ് എന്നിവയിലാണ് വിജയദശമി ദിനത്തിൽ ഐമാക് കൊച്ചിൻ കലാഭവൻ വിദ്യാരംഭത്തിനുള്ള അവസരം ഒരുക്കുന്നത്. ഐമാക് കൊച്ചിൻ കലാഭവന്റെ ഈസ്റ്റ് രിഫാ ശാഖയിൽ വിജയദശമി നാളിൽ വൈകുന്നേരം 3 മണി മുതൽ 5 മണി വരെയും, സെഗയ ശാഖയിൽ അഞ്ചുമണി മുതൽ ഏഴ് മണി വരെയും, ഗുദബിയയിൽ പ്രവർത്തിക്കുന്ന ശാഖയിൽ ഏഴുമണിമുതൽ 9 മണി വരെയും ആണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക.ബഹ്‌റൈനിലെ പ്രഗൽഭരും പ്രശസ്തരുമായ അധ്യാപകരുടെ നേതൃത്വത്തിലാണ് വിദ്യാരംഭ ചടങ്ങുകൾ നടക്കുക . പുതിയ വിദ്യാർത്ഥികൾക്ക് ഒപ്പം കൊച്ചിൻ കലാഭവനിൽ പഠിക്കുന്ന റെഗുലർ വിദ്യാർത്ഥികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താവുന്നതാണ്. പാഠ്യേതര വിഷയങ്ങളിൽ ആവശ്യമായ പ്രാധാന്യം നൽകുന്നതിലൂടെ, കുട്ടികളുടെ ശാരീരികവും മാനസികവുമായ വ്യക്തിത്വ വികാസത്തിന് ഉപകരിക്കും എന്ന് മാത്രമല്ല, സാമൂഹ്യ മാധ്യമങ്ങളുടെ അമിതമായ സ്വാധീനത്തിൽ നിന്ന് വരും തലമുറയെ രക്ഷിക്കുവാനും കഴിയുമെന്ന് ഫ്രാൻസിസ് കൈതാരത്ത് അഭിപ്രായപ്പെട്ടു. .
വിദ്യാരംഭത്തിനു വേണ്ടിയുള്ള രജിസ്‌ട്രേഷനുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്ക് 3 8 0 9 6 8 4 5,38342900,38094806,17695607 എന്നീ നമ്പറുകളിൽ വിളിക്കാം.

Leave A Comment