ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

  • Home-FINAL
  • Business & Strategy
  • ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024: മലയാളിത്തനിമയും താളവും പകർന്ന തിരുവാതിര മത്സരം ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.


മലയാളികളുടെ സാംസ്കാരിക പാരമ്പര്യം കാത്തുസൂക്ഷിക്കുന്ന വേഷവിധാനവും ഈണവും താളവും ഒക്കെയായി ബി എം സി ഓഡിറ്റോറിയത്തിൽ അരങ്ങേറിയ വാശിയേറിയ തിരുവാതിര കളി മത്സരം അൻസാർ ഗ്യാലറി അവതരിപ്പിക്കുന്ന ബി എം സി എവർടെക് ശ്രാവണ മഹോത്സവം 2024 ൻ്റെ മാറ്റു കൂട്ടി.

ശ്രാവണ മഹോത്സവം 2024 ന്റെ ഭാഗമായി സംഘടിപ്പിക്കുന്ന മത്സരങ്ങളുടെ സമാപന ഇനമായാണ് തിരുവാതിര മത്സരം കൺവീനർ തോമസ് ഫിലിപ്പിൻ്റെ നേതൃത്വത്തിൽ തിരുവാതിര മത്സരം നടന്നത്.

വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെ നടന്ന മത്സരത്തിൽ 5 ടീമുകൾ പങ്കെടുത്തു .

 

മത്സരങ്ങളുടെ ഭാഗമായി നടന്ന പൊതുസമ്മേളനത്തിൽ മുഖ്യ അതിഥിയായി ഐസിആർഎഫ് ചെയർമാനും സാമൂഹ്യ സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവുമായ അഡ്വക്കേറ്റ് വി കെ തോമസ്,വിശിഷ്ട അതിഥിയായി പ്രശസ്ത മലയാള സിനിമ താരം ജയമേനോൻ,അതിഥികളായി പാലക്കാട് അസോസിയേഷൻ സെക്രട്ടറി സതീഷ് കുമാർ,പ്രകാശ് വടകര ,ലത്തീഫ് ആയഞ്ചേരി, വോയിസ് ഓഫ് ട്രിവാൻഡ്രത്തിൽ നിന്നുള്ള ബോബി കുര്യൻ ,ഇന്ത്യൻ സ്കൂൾ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ബിജു ജോർജ്, ഗുദൈബിയ കൂട്ടത്തിൽ നിന്നും സുധീഷ് നെട്ടൂർ ,ജയകുമാർ , സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

ചടങ്ങിൽ ശ്രാവണ മഹോത്സവം 2024 കമ്മിറ്റി ചെയർമാൻ ഇ വി രാജീവൻ ഏവർക്കും സ്വാഗതം ആശംസിച്ചു.

ബഹറിൻ മീഡിയ സിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ശ്രാവണ മഹോത്സവം 2024ന് നേതൃത്വം നൽകുന്ന കമ്മിറ്റി ചെയർമാൻ ഇ വി രാജീവനെയും 75 സംഘാടകസമിതിയെയും ഫ്രാൻസിസ് കൈതാരത്ത് തന്റെ അധ്യക്ഷപ്രസംഗത്തിൽ അനുമോദിക്കുകയും ‘ഒക്ടോബർ 18ന് ബി എം സി തൊഴിലാളികൾക്കായി നൽകുന്ന സൗജന്യ ഓണസദ്യയിലേക്ക് ഇതുവരെ 300 ലധികം ഓഫറുകൾ ലഭിച്ചുകഴിഞ്ഞുവെന്നും, വയനാട്ടിലെ ദുരന്തബാധിതർക്കായി ബി എം സിയുടെ സംഘാടക സമിതി നിർമ്മിച്ച് നൽകുന്ന ഭവന നിർമ്മാണത്തിനായുള്ള നിരവധി സഹായങ്ങൾ ലഭിച്ചു കൊണ്ടിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു.ജാതിമതഭേദമന്യേ ബഹ്‌റൈനിലുള്ള ഏവർക്കും ഒത്തൊരുമിച്ചു കൂടാൻ കഴിയുന്ന ഒരു ഇടമായി ബഹ്റൈൻ മീഡിയ സിറ്റി മാറുന്നതിൽ അതിയായ സന്തോഷവും അഭിമാനവും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ വി കെ തോമസ്, ജയമേനോൻ, എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.പഴമയുടെ പെരുമ വിടാതെ മങ്കമാർ തന്മയത്തോടെ ആടിക്കളിച്ച മത്സരത്തിൽ ഒന്നാം സ്ഥാനം വോയ്സ് ഓഫ് ട്രിവാൻഡ്രം ,

രണ്ടാം സ്ഥാനം പാക്ട് ടീം വൺ,

മൂന്നാം സ്ഥാനം പാക്ട് ബ്യൂട്ടീസ് എന്നിവർ കരസ്ഥമാക്കി.

വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സർട്ടിഫിക്കറ്റും സമ്മാനിക്കുകയും മത്സരത്തിൽ പങ്കെടുത്ത എല്ലാ ടീമുകൾക്കും സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.വി കെ തോമസ് ,ജയമേനോൻ എന്നിവർക്ക് മൊമെൻ്റാ നൽകി ആദരിക്കുകയും ചെയ്തു.തിരുവാതിര മത്സരങ്ങളുടെ വിധികർത്താക്കളായി പങ്കെടുത്ത ബഹ്‌റൈനിലെ പ്രശസ്ത നൃത്താധ്യാപിക സുജ സുരേന്ദ്രൻ, ഡാൻസർ സാരംഗി ശശിധർ , പ്രശസ്ത മോഡലും സാമൂഹ്യ സേവന രംഗത്തെ നിറസാന്നിധ്യവുമായ കാത്തു സച്ചിൻ ദേവ് എന്നിവർക്കും , ടീം സിത്താറിനും , അവതാരകയായി എത്തിയ സുമി ഷമീർ എന്നിവർക്ക് ബിഎംസിയുടെ സ്നേഹാദരം നൽകുകയും,തിരുവാതിര മത്സരം കൺവീനർ തോമസ് ഫിലിപ്പിനെ പൊന്നാടയണിയിച്ച് ആദരിക്കുകയും ചെയ്തു .

ഫ്രാൻസിസ് കൈതാരത്ത് നൽകുന്ന അചഞ്ചലമായ പിന്തുണയ്ക്ക് തോമസ് ഫിലിപ്പിന്റെ നേതൃത്വത്തിൽ ശ്രാവണ മഹോത്സവം 2024 സംഘാടകസമിതി അംഗങ്ങൾ അദ്ദേഹത്തെ പൊന്നാട അണിയിച്ച് ആദരിച്ചു.

ടീം സിത്താർ അവതരിപ്പിച്ച സംഗീതവിരുന്നും, രാജേഷ് പെരുങ്ങുഴി, റിജോയ് മാത്യു എന്നിവരുടെ നേതൃത്വത്തിൽ അവതരിപ്പിച്ച മിമിക്രിയും പരിപാടിക്ക് മാറ്റുകൂട്ടി. ശ്രാവണ മഹോത്സവം 2024 ജനറൽ കൺവീനർ രാജേഷ് പെരുംങ്ങുഴി, വൈസ് ചെയർമാൻമാരായ മോനി ഓടികണ്ടത്തിൽ, സൈദ് ഹനീഫ് , ജോയിൻ്റ് കൺവീനർ റിജോയ് മാത്യു, തിരുവാതിര മത്സരം ജോയിൻ്റ് കൺവീനർ ജയേഷ് താന്നിക്കൽ, മറ്റ് സംഘാടക സമിതി അംഗങ്ങൾ ബഹ്‌റൈനിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ നിരവധി പ്രമുഖർ എന്നിവർ പങ്കെടുത്ത പരിപാടിയിൽ രാജേഷ് പെരുങ്ങുഴി, ദീപ്തി റിജോയ്, സുമി ഷമീർ എന്നിവരാണ് അവതാരകരായി എത്തിയത്.

Leave A Comment