ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും

  • Home-FINAL
  • Business & Strategy
  • ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും

ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും


ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച  30 ദിവസം നീണ്ടു നിൽക്കുന്ന ക്രിസ്തുമസ് പുതുവത്സരാഘോഷങ്ങൾക്കും,ബഹ്റൈൻ ദേശീയ ദിനാഘോഷത്തിനും ഡിസംബർ 17 ന് ഔപചാരിക തുടക്കമാകും

ബഹ്റൈൻ മീഡിയ സിറ്റിയിൽ ഡിസംബർ ഒന്നിന് ആരംഭിച്ച 30 ദിവസം നീണ്ടുനിൽക്കുന്ന ക്രിസ്തുമസ് പുതുവത്സര ആഘോഷമായ നക്ഷത്രത്തിളക്കത്തിനും, ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കും ഡിസംബർ 17ന് തിരി തെളിയും .ഡിസംബർ 17 ബുധനാഴ്ച വൈകീട്ട് 7.30 മുതൽ ബഹ്റൈൻ മീഡിയ സിറ്റി അങ്കണത്തിൽ ഒരുക്കിയിരിക്കുന്ന മനോഹരമായ ക്രിസ്തുമസ് നക്ഷത്ര വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചുകൊണ്ട് ക്രിസ്തുമസ് പുതുവത്സര ആഘോഷങ്ങൾക്കും, ബഹ്റൈൻ ദേശീയ ദിനാഘോഷങ്ങൾക്കും ഔപചാരികമായി ആരംഭം കുറിക്കുമെന്ന് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു.

നക്ഷത്രത്തിളക്കം ഉത്ഘാടന സമ്മേളനത്തിൽ മുഖ്യാതിഥിയായി ബഹ്‌റൈൻ പാർലമെന്റ് അംഗം ഡോ. ഹസൻ ഈദ് ബുഖമ്മാസ് , വുമൺ ഓഫ് ദി ഇയർ അവാർഡി ജയ മേനോൻ, സേന മെഡൽ ജേതാവ് റിട്ടയേർഡ് ഇന്ത്യൻ ആർമി മേജർ പ്രിൻസ് ജോസ്, കെ സി എ പ്രസിഡന്റ്‌ ജെയിംസ് ജോൺ, സിംസ് ബഹ്‌റൈൻ പ്രസിഡന്റ്‌ ജോസഫ് പി റ്റി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കുമെന്ന് ബിഎംസി ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഫ്രാൻസിസ് കൈതാരത്ത്, ഇവന്റെ കോർഡിനേറ്റർ രാജേഷ് പെരുങ്ങുഴി എന്നിവർ അറിയിച്ചു . ആഘോഷങ്ങളുടെ ഭാഗമായി വിവിധ കലാപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. ഇത്തരം ആഘോഷങ്ങൾ പ്രവാസ ജീവിതത്തിലെ മാനസിക സമ്മർദ്ദം കുറയ്ക്കുന്നതിനും ജീവിതം ഉല്ലാസഭരിതമാക്കുന്നതിനും ഉപകരിക്കുമെന്നും , ഏവരെയും ബിഎംസിയുടെ ഈ ആഘോഷ രാവിലേക്ക് ക്ഷണിക്കുന്നതായും ഫ്രാൻസിസ് കൈതാരത്ത് അറിയിച്ചു .നക്ഷത്ര തിളക്കത്തിന്റെ ഭാഗമായി ഗ്ലോറിയ 2025 എന്ന പേരിൽ ഡിസംബർ ഒന്നു മുതൽ 25 ദിവസം ക്രിസ്തുമസ് സന്ദേശം ബിഎംസിയുടെ യൂട്യൂബ് ഫേസ്ബുക്ക് പേജ് ആയ, ബി എം സി ഗ്ലോബൽ ലൈവിൽ എല്ലാദിവസവും വൈകിട്ട് 7 മണിക്ക് സംപ്രേക്ഷണവും ചെയ്യുന്നുണ്ട്.

Leave A Comment