ഐഎസ്ആർഒ ഗൂഢാലോചനാ കേസ്: മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യഹർജി മാറ്റി.

  • Home-FINAL
  • Business & Strategy
  • ഐഎസ്ആർഒ ഗൂഢാലോചനാ കേസ്: മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യഹർജി മാറ്റി.

ഐഎസ്ആർഒ ഗൂഢാലോചനാ കേസ്: മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർജാമ്യഹർജി മാറ്റി.


കൊച്ചി : ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയിൽ പ്രതികളായ മൂന്ന് മുൻ ഉദ്യോഗസ്ഥരുടെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഈമാസം 15 ലേക്ക് മാറ്റി. മുൻ ഗുജറാത്ത് ഡിജിപി ആർബി ശ്രീകുമാർ, ഐബി മുൻ ഡെപ്യൂട്ടി ഡയറക്ടർ പി. എസ് ജയപ്രകാശ്,വി കെ മൈനി എന്നിവരുടെ ജാമ്യഹർജിയാണ് മാറ്റിയത്. ഹൈക്കോടതി നേരത്തെ മൂന്ന് പേർക്കും മുൻകൂർ ജാമ്യം അനുവദിച്ചിരുന്നെങ്കിലും സുപ്രീം കോടതി റദ്ദാക്കുകയായിരുന്നു.

ജയിൻ കമ്മിറ്റി റിപ്പോർട്ട് പരിഗണിക്കാതെയാണ് ഹൈക്കോടതി മുൻകൂർ ജാമ്യം നൽകിയതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. ജയിൻ കമ്മിറ്റി റിപ്പോർട്ടിലെ കണ്ടെത്തലുകൾ അടക്കം വെച്ച് മുൻകൂർ ജാമ്യ ഹർ‍ജി വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിയോട് സുപ്രീം കോടതി നിർദ്ദേശിക്കുകയായിരുന്നു.

Leave A Comment