തിരുവനന്തപുരം : മൂന്ന് ഡോക്ടര്‍മാരുള്ള കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ വൈകീട്ട് ആറ് വരെ ആര്‍ദ്രം മാനദണ്ഡ പ്രകാരമുള്ള ഒ.പി സേവനം ഉറപ്പ് വരുത്തുന്നതിന് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം. ഇത്തരത്തില്‍ പ്രവര്‍ത്തിക്കാത്ത സ്ഥാപനങ്ങളെപ്പറ്റി അടിയന്തരമായി റിപ്പോര്‍ട്ട് ചെയ്യാനും മന്ത്രി നിര്‍ദേശം നല്‍കി. സീനിയര്‍ മെഡിക്കല്‍ ഓഫീസര്‍മാരുടെ കോണ്‍ഫറന്‍സിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്