ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു.

ഇന്ത്യൻ സ്കൂൾ ഇംഗ്ലീഷ് ദിനം ആഘോഷിച്ചു.


മനാമ: ഇന്ത്യൻ സ്‌കൂളിൽ  ഇംഗ്ലീഷ് ഭാഷയുമായി ബന്ധപ്പെട്ട ചരിത്രം, സംസ്‌കാരം, നേട്ടങ്ങൾ എന്നിവയെക്കുറിച്ച്  അറിവ് പകരുന്നതിന്റെ ഭാഗമായി  ഇംഗ്ലീഷ് ദിനം ആഘോഷിച്ചു. സ്‌കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അജയകൃഷ്ണൻ വി ദീപം തെളിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ വി ആർ പളനിസ്വാമി, സ്റ്റാഫ് പ്രതിനിധി ജോൺസൺ കെ ദേവസ്സി, വൈസ് പ്രിൻസിപ്പൽമാർ, പ്രധാന അധ്യാപകർ, വകുപ്പ് മേധാവികൾ എന്നിവർ പങ്കെടുത്തു.  ദേശീയ ഗാനത്തോടെ പരിപാടികൾ ആരംഭിച്ചു. തുടർന്ന് വിശുദ്ധ ഖുർആൻ പാരായണത്തിനും സ്കൂൾ പ്രാർത്ഥനയ്ക്കും ശേഷം ബ്ലെസി ജോസ്ലിൻ ചന്ദ്രബോസ്  സ്വാഗതം പറഞ്ഞു. വകുപ്പ് മേധാവി ജി.ടി.മണി ഇംഗ്ലീഷ് ദിന റിപ്പോർട്ട് അവതരിപ്പിച്ചു. ജോവാന ജെസ് ബിനു  നന്ദി പറഞ്ഞു.


ഇംഗ്ലീഷ് ദിന  ആഘോഷത്തിന്റെ ഭാഗമായി എല്ലാ തലങ്ങളിലുമുള്ള വിദ്യാർത്ഥികൾക്കായി  ഘട്ടം ഘട്ടമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. നാലും അഞ്ചും ക്ലാസുകളിലെ വിദ്യാർത്ഥികൾ ആംഗ്യ  പാട്ടും  ഒമ്പതാം ക്ലാസ് സംഘ  ഗാനവും അവതരിപ്പിച്ചു. ഡിക്ലമേഷൻ, റോൾ പ്ലേ  എന്നിവയിലെ സമ്മാനാർഹമായ പ്രകടനങ്ങൾ പ്രശംസനീയമായിരുന്നു. വില്യം ഷേക്‌സ്‌പിയറിന്റെ ദി മർച്ചന്റ് ഓഫ് വെനീസിൽ നിന്നുള്ള ഒരു  രംഗം എട്ടാം ക്ലാസിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ചു. സീനിയർ  ക്ലാസുകളിലെ വിദ്യാർത്ഥികൾ വിവിധ വേഷവിധാനങ്ങളിൽ  കഥാപാത്രങ്ങളെ അവതരിപ്പിച്ചത് അനുഭവവേദ്യമായി.   വ്യാകരണത്തിലും പദാവലിയിലും വരുന്ന  പിശകുകൾ എടുത്തുകാണിക്കുന്ന ഹൃസ്വ നാടകവും അരങ്ങേറി. മെഡ്-അത്‌ലോണിൽ ഒന്നാം സമ്മാനം നേടിയ ഹ്രസ്വചിത്രം പ്രദർശിപ്പിച്ചു.


ഇംഗ്ലീഷ് ദിനത്തിൽ  മികച്ച പ്രകടനം കാഴ്ചവെച്ച വിദ്യാർത്ഥികളെയും അധ്യാപകരുടെ ആസൂത്രണ പാടവത്തെയും  സ്‌കൂൾ ചെയർമാൻ  പ്രിൻസ് എസ് നടരാജൻ, സെക്രട്ടറി സജി ആന്റണി, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ  അഭിനന്ദിച്ചു. ദർശന സുബ്രഹ്മണ്യൻ, ബ്ലെസി ജോസ്ലിൻ ചന്ദ്രബോസ്, ദേവിക സുരേഷ്, ഇഷ സുധീപ് നായർ, ജോവാന  ജെസ് ബിനു, ജെസ്വിൻ സുജു വർഗീസ് എന്നിവർ അവതാരകരായിരുന്നു.

ഇംഗ്ലീഷ് ദിന സമ്മാന ജേതാക്കൾ:
ഇംഗ്ലീഷ് ക്വിസ്: 1. ഹിബ പി. മുഹമ്മദ് , റൈസ സബ്രീൻ , നിരഞ്ജൻ വി  അയ്യർ , 2. നേഹ അഭിലാഷ് , റിയോണ ഫിലിപ്പ് , സൂര്യ ജയകുമാർ.
പോസ്റ്റർ നിർമ്മാണ മത്സരം: 1. അഭിഷേക് മേനോൻ , 2. ഹെസ്സ ഷഹീർ , 3. ഏയ്ഞ്ചല മറിയം ബിനു.
ഡിക്ലമേഷൻ  മത്സരം 1. ശിവാനി അരുൺ സീന , 2. തനിഷ്‌ക നവീനൻ , 3. ജനനി മുത്തുരാമൻ.
റോൾ പ്ലേ മത്സരം: 1. അദ്യജ സന്തോഷ്  , 2. അബ്ദുൾ റഹ്മാൻ അഹമ്മദ് മുഹമ്മദ് ജാസിം,3. മീനാക്ഷി ദീപക് .
സ്‌പെല്ലിംഗ് ബീ മത്സരം: 1. ആദർശ് രമേഷ് , 2. ഷോൺ ഫിലിപ്പ് ജെയിംസ് , 3. ഏലിയാ അനി.
കൈയെഴുത്ത് മത്സരം:1. നഫീസ ആസിയ അർഷാദ് , 2. ശ്രീരാധ രൂപേഷ്, 3. വിദ്യ പഞ്ച.
ഡിസ്പ്ലേ ബോർഡ് മത്സരം: 1. ക്ലാസ് 11 S,2. ക്ലാസ് 12  A .

Leave A Comment