മനാമ : ഉമ്മുൽ ഹസ്സ൦ ബാങ്കോക്ക് റെസ്റ്റോറന്റ് ഹാളിൽ നടന്ന പരിപാടി യിൽ സെക്രട്ടറി അനൂപ് സ്വാഗതവും
പ്രസിഡന്റ് അനീഷ് അധ്യക്ഷനുമായി. പരിപാടിയിൽ പങ്കടുത്ത എല്ലാ അംഗങ്ങളെയും നോർക്കയിൽ രെജിസ്ട്രേഷൻ ചെയ്യുകയും അതിനോടൊപ്പം മെമ്പർഷിപ് കാർഡ് വിതരണം ചെയ്യുകയും ചെയ്തു.സാമൂഹിക പ്രവർത്തകനും കേരളസമാജ നോർക്ക പ്രതിനിധിയുമായ കെടി സലീം നോർക്ക സംബന്ധമായ കാര്യങ്ങളെ കുറിച്ച് പരിപാടിയിൽ വിശദീകരിച്ചു.
അമേരിക്കൻ ഹാർട്ട് അസോസിയേഷൻ ട്രെയിനിംഗ് സെന്റർ കോർഡിനേറ്ററും & ലൈഫ് സപ്പോർട്ട് കോഴ്‌സ് ഇൻസ്ട്രക്ടറുമായ ശശികല ശശികുമാർ അടിയന്തിര ഘട്ടത്തിൽ ഹൃദയാഘാതം സംഭവിക്കുന്നവർക്ക് നൽകേണ്ട സി പി ആർ നെ കുറിച്ച് നൽകിയ , പ്രത്യേക ട്രെയിനിങ്ങും ബോധവൽക്കരണവും ഏറെ ശ്രദ്ധേയമായി.BTK യുടെ തുടക്കം മുതലുള്ള പ്രവർത്തനങ്ങളും, ഇതുവരെയുള്ള വാർഷിക റിപ്പോർട്ടും രാജീവ് അവതരിപ്പിച്ചു.ജോയിൻ സെക്രട്ടറി ജോഫി ഭാവി പരിപാടികളെ വിവരിച്ചു..വൈ പ്രസിഡന്റ് അഷ്‌റഫ് ഹൈദ്രു, എന്റർടൈമെന്റ് സെക്രട്ടറി സിരൻ എക്സിക്യൂട്ടിവ് മെമ്പർമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ചടങ്ങിന് ട്രഷറർ നീരജ് നന്ദി രേഖപെടുത്തി.