ദുബായ്: എ ഇയിലെ ഫുജൈറയിൽ നേരിയ ഭൂചലനം. ഇന്ന് രാത്രി 8.03 നാണ് ദിബ്ബ അൽ ഫുജൈറയിൽ ഭൂചലനമുണ്ടായത്. റിക്ചർ സ്കെയിലിൽ 1.9 തീവ്രത രേഖപ്പെടുത്തിയതായി ദേശീയ ഭൗമനിരീക്ഷണ കേന്ദ്രം അറിയിച്ചു. പ്രദേശവാസികളിൽ പലർക്കും ഭൂചലനം അനുഭവപ്പെട്ടെങ്കിലും മറ്റ് നാശനഷ്ടങ്ങളില്ലെന്ന് അധികൃതർ അറിയിച്ചു.