റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍.

  • Home-FINAL
  • Business & Strategy
  • റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍.

റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച ശാസ്ത്രജ്ഞരില്‍ ഒരാള്‍ കൊല്ലപ്പെട്ട നിലയില്‍.


മോസ്‌കോ: റഷ്യയുടെ കോവിഡ് വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുണ്ടായിരുന്ന ശാസ്ത്രജ്ഞനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. റഷ്യയുടെ കോവിഡ് വാക്‌സിനായ സ്പുട്‌നിക് V വികസിപ്പിച്ച സംഘത്തിലുണ്ടായിരുന്ന ആന്ദ്രെയ് ബോട്ടികോവിനെയാണ്(47) മരിച്ചനിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ബെല്‍റ്റ് കുരുക്കി കൊലപ്പെടുത്തുകയായിരുന്നു എന്നാണ് റഷ്യന്‍ പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തില്‍ പൊലീസ് ഇരുപത്തൊന്‍പതുകാരനായ ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഇക്കോളജി ആന്‍ഡ് മാത്തമാറ്റിക്‌സില്‍ മുതിര്‍ന്ന ഗവേഷകനായി ജോലി ചെയ്തിരുന്ന ബോട്ടികോവിനെ വ്യാഴാഴ്ചയാണ് സ്വന്തം അപ്പാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.

തര്‍ക്കത്തിനൊടുവില്‍ ബെല്‍റ്റ് ഉപയോഗിച്ച് ഇയാള്‍ ബോട്ടികോവിന്റെ കഴുത്തു ഞെരിക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ ഭാഷ്യം. കൊലപാതകത്തിനു പിന്നാലെ ഇയാള്‍ സ്ഥലം വിട്ടു. അധികം വൈകാതെ തന്നെ അക്രമിയെ അറസ്റ്റ് ചെയ്തു. മുന്‍പ് ക്രിമിനല്‍ റെക്കോര്‍ഡ് ഉള്ളയാളാണ് അക്രമി. കൊലപാതകക്കേസ് റജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയാണെന്നു റഷ്യ അറിയിച്ചു.

വാക്‌സിന്‍ വികസിപ്പിച്ചതിന്റെ പേരില്‍ 2021ല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് ഫോര്‍ ദി ഫാദര്‍ലാന്‍ഡ് പുരസ്‌കാരം നല്‍കി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍ ബോട്ടികോവിനെ ആദരിച്ചിരുന്നു. ബോട്ടികോവ് അടങ്ങിയ 18 അംഗ സംഘമാണ് 2020ല്‍ സ്പുട്‌നിക് V വികസിപ്പിച്ചത്.

Leave A Comment