തജ്ഹീസേ റമളാൻ ഇന്ന് : കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും.

  • Home-FINAL
  • Business & Strategy
  • തജ്ഹീസേ റമളാൻ ഇന്ന് : കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും.

തജ്ഹീസേ റമളാൻ ഇന്ന് : കെ ആലിക്കുട്ടി മുസ്ലിയാർ മുഖ്യാതിഥിയാകും.


മനാമ: സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി ശൈഖുൽ ജാമിഅ പ്രൊഫ. കെ.ആലിക്കുട്ടി മുസ്ലിയാർ ഹ്രസ്വ സന്ദർശനാർഥം ഇന്ന് ബഹ്റൈനിലെത്തും. സമസ്ത ബഹ്റൈൻ മനാമ ഇർശാദുൽ മുസ്ലിമീൻ മദ്റസ റമദാനിനോടനുബന്ധിച്ച് ഇന്ന് (17-03-2023) രാത്രി 8-ന് മനാമ പാകിസ്ഥാൻ ക്ലബിൽ സംഘടിപ്പിക്കുന്ന തജ്ഹീസേ റമളാൻ പ്രഭാഷണത്തിൽ മുഖ്യാതിഥിയായാണ് അദ്ദേഹം ബഹ്റൈനിലെത്തുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.നൗഷാദ് ബാഖവി ചിറയിൻകീഴ് മുഖ്യപ്രഭാഷണം നടത്തും. ബഹ്റൈൻ പാർലമെന്റ് ഡെപ്യൂട്ടി സ്പീക്കർ അഹ്മദ് അബ്ദുൽ വാഹിദ് അൽ കറാത്ത ഉത്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ ബഹ്റൈൻ എം.പി. ഹസൻ റാശിദ് ബുകമാസ്, ഡോ. യൂസഫ് അൽ അലവി തുടങ്ങിയവരും സമസ്ത ബഹ്റൈൻ കേന്ദ്ര, ഏരിയ, ജംഇയ്യത്തുൽ മുഅല്ലിമീൻ, എസ്.കെ.എസ്.എസ്.എഫ്. നേതാക്കൾ, ബഹ്റൈനിലെ മറ്റു സാമൂഹിക സാംസ്കാരിക നേതാക്കളും പങ്കെടുക്കും. വാർത്താ സമ്മേളനത്തിൽ വി.കെ കുഞ്ഞന്മദ് ഹാജി, ട്രഷറർ എസ്.എം അബ്ദുൽ വാഹിദ്, അശ്റഫ് അവൻവരി ചേലക്കര, ശൈഖ് അബ്ദുൽ റസാഖ് എൻ.ടി അബ്ദുൽ കരീം, സുബൈർ അത്തോളി, ഹാഫിള് ശറഫുദ്ധീൻ മൗലവി, നവാസ് കുണ്ടറ, മോനു മുഹമ്മദ്, ജസീർ വാരം പങ്കെടുത്തു.

Leave A Comment