ശ്രദ്ധേയമായി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് ഡേ കുടുംബ സംഗമം.

  • Home-FINAL
  • Business & Strategy
  • ശ്രദ്ധേയമായി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് ഡേ കുടുംബ സംഗമം.

ശ്രദ്ധേയമായി കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷന്റെ സ്പോർട്സ് ഡേ കുടുംബ സംഗമം.


വിവിധ കായിക വിനോദ പരിപാടികളുമായി ബുദയ്യ ഗാർഡനിൽ വച്ച് നടന്ന കണ്ണൂർ ജില്ലാ പ്രവാസി അസോസിയേഷൻറെ സ്പോർട്സ് ഡേ കുടുംബ സംഗമത്തിൽ നടന്ന റെയിൻബോ 2023 എന്ന കുട്ടികളുടെ കളറിംഗ് മത്സരവും മികച്ച നിലാവാരം പുലർത്തി. സത്യ ശീലൻ നേതൃത്വം നൽകിയ പരിപാടിയിൽ വിദഗ്ധസമിതിയാണ് സമ്മാനങ്ങൾ പ്രഖ്യാപിച്ചത്.

കൂടാതെ സുധാ വിനോദ് ഹൈമാ സത്യശീലൻ എന്നിവരുടെ നേതൃത്വത്തിൽ നടന്ന ലൈവ് കുക്കിംഗ് ഏറെ സ്വാദിഷ്ടമായ നാടൻ വിഭവങ്ങൾ കൊണ്ട് മെമ്പേഴ്സിന് കൊതിയൂറുന്ന അനുഭവമായി. ഏകദേശം 300 ഓളം കുടുംബാംഗങ്ങൾ പങ്കെടുത്ത പരിപാടിയിൽ ജനറൽ സെക്രട്ടറി
സൂരജ് നമ്പ്യാർ സ്വാഗതവും പ്രസിഡണ്ട് എം ടി വിനോദ് കുമാർ അധ്യക്ഷതയും നിർവഹിച്ചു.ഋതിൻ രാജ്,സുനേഷ് സാസ്കോ എന്നിവർ നേതൃത്വം നൽകിയ പരിപാടികൾ ശ്യാം,ഷൈജു ,അനിൽകുമാർഎന്നിവർ നിയന്ത്രിച്ചു.പരിപാടിയിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും വിജയികൾക്കും സമ്മാനങ്ങളും നൽകി.പരിപാടി മികച്ച വിജയമാക്കിയ എല്ലാ കുടുംബാംഗങ്ങൾക്കും വളണ്ടിയേഴ്‌സിനും വൈസ് പ്രസിഡണ്ട് സത്യശീലൻ നന്ദി പറഞ്ഞു.

Leave A Comment