ഖുർആൻ പ്രഭാഷണം : പേരോട് ഉസ്താദ് എത്തുന്നു.

ഖുർആൻ പ്രഭാഷണം : പേരോട് ഉസ്താദ് എത്തുന്നു.


മനാമ:ഐ സി എഫ് ബഹ്‌റൈൻ സംഘടിപ്പിക്കുന്ന എട്ടാമത് ദ്വിദിന ഖുർആൻ പ്രഭാഷണത്തിനായി അനുഗ്രഹീത പ്രഭാഷകനും സമസ്ത കേരള ജംഇയ്യത്തുൽ ഉലമ സെക്രട്ടറിയും കുറ്റ്യാടി സിറാജുൽ ഹുദ പ്രിൻസിപ്പാളുമായ മൗലാനാ പേരോട് അബ്ദുൽ റഹ്‌മാൻ സഖാഫി മാർച്ച് 23ന് ബഹ്‌റൈനിൽ എത്തുന്നു. മാർച്ച് 23,24 തീയ്യതികളിൽ മുഹറഖ് സയാനി ഓഡിറ്റോറിയത്തിൽ നടക്കുന്ന പ്രകാശതീരം പരിപാടിയിൽ അദ്ദേഹം പ്രഭാഷണം നടത്തും.

“വിശുദ്ധ റമളാൻ: ദാർശനികതയുടെ വെളിച്ചം” എന്ന പ്രമേയത്തിൽ ഐ സി എഫ് നടത്തുന്ന റമളാൻ ക്യാമ്പയിനിന്റെ ഭാഗമായാണ് ഖുർആൻ പ്രഭാഷണം സംഘടിപ്പിക്കുന്നതെന്നു ഐ സി എഫ് ഭാരവാഹികൾ അറിയിച്ചു.വിശുദ്ധ റമളാനിൽ മാനവിക കുലത്തിനു മാർഗദർശനമായി അവതരിപ്പിക്കപ്പെട്ട വിശുദ്ധ ഖുർആനിന്റെ അകപ്പൊരുളുകൾ അനാവരണം ചെയ്തു കൊണ്ട് പ്രവാസി സമൂഹത്തിനു സത്യത്തിന്റെയും ധർമ്മത്തിന്റെയും സന്ദേശം നൽകുകയാണ് പരിപാടിയുടെ ലക്ഷ്യം. കോവിഡ് കാരണം കഴിഞ്ഞ മൂന്ന് വർഷമായി മുടങ്ങിയ പരിപാടി ഈ വർഷം പുനരാരംഭിക്കുകയാണ്.കേരളത്തിനകത്തും നിരവധി അന്താരാഷ്ട്ര വേദികളിലും സ്വതസിദ്ധമായ ശൈലിയിൽ ജനമനസ്സുകളെ കീഴടക്കുന്ന ആയിരക്കണക്കിന് പ്രഭാഷണങ്ങൾ നടത്തി വിസ്മയം തീർത്ത പേരോട് ഉസ്താദ് ഖുർആൻ പ്രഭാഷണത്തിനായി രണ്ടാം തവണയാണ് ബഹ്‌റൈനിൽ എത്തുന്നത്.പരിപാടി കൃത്യം 9:30 നു ആരംഭിക്കും. പരിപാടി ശ്രവിക്കാൻ സ്ത്രീകൾക്കും സൗകര്യം ഉണ്ടായിരിക്കും. വിവിധ സ്ഥലങ്ങളിൽ നിന്നും പരിപാടിയിലേക്ക് വാഹനസൗകര്യം ഒരുക്കിയിട്ടുള്ളതായും ഭാരവാഹികൾ അറിയിച്ചു. വാഹന സൗകര്യങ്ങൾക്ക് 33157524, 3961 7646, 3885 9029 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക

Leave A Comment