സീറോ മലബാർ സൊസൈറ്റി ഇഫ്‌താർ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • സീറോ മലബാർ സൊസൈറ്റി ഇഫ്‌താർ സംഘടിപ്പിച്ചു.

സീറോ മലബാർ സൊസൈറ്റി ഇഫ്‌താർ സംഘടിപ്പിച്ചു.


സീറോ മലബാർ സൊസൈറ്റി ആസ്ഥാനത്തു നടന്ന ഇഫ്‌താർ വിരുന്നിൽ സമൂഹത്തിന്റെ നാനാതുറയിലുള്ള നിരവധി വ്യക്തിത്വങ്ങൾ പങ്കെടുത്തു. പ്രസിഡന്റ് ബിജു ജോസഫിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ ഐ സി ആർ ഫ് അഡ്വൈസറി കമ്മിറ്റി അംഗവും മുൻ പ്രെസിഡന്റുമായ അരുൾ ദാസ് തോമസ് മുഖ്യാതിത്ഥിയായി പങ്കെടുത്തു .

സയ്യിദ് റമ്ദാൻ നദ്‌വി മുഖ്യ പ്രഭാഷണം നടത്തി.അലക്സ് സക്കറിയ നേതൃത്വം നൽകിയ ഇഫ്‌താർ വിരുന്നിൽ ബഹ്‌റൈൻ കേരളീയ സമാജം പ്രെസിഡന് പി വി രാധാകൃഷ്‌ണപിള്ള , ഇന്ത്യൻ സ്കൂൾ ചെയര്മാന് പ്രിൻസ് നടരാജൻ , ഇന്ത്യൻ ക്ലബ് പ്രസിഡന്റ് കെ എം ചെറിയാൻ , ഒഐസിസി ഗ്ലോബൽ പ്രസിഡന്റ് രാജു കല്ലുപുറം , ബഹ്‌റൈൻ മീഡിയ സിറ്റി ചെയര്മാന് ഫ്രാൻസിസ് കൈതാരത് , ബഷീർ അമ്പലായി , പ്രതീപ് പത്തേരി . ബിനു കുന്നന്താനം , വര്ഗീസ് കാരക്കൽ , ചാൾസ് ആലുക്ക തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു . ജനറൽ സെക്രട്ടറി ജോയ് പോളി സ്വാഗതം ആശംസിച്ച ചടങുകൾ ഷിനോയ് പുളിക്കൽ നിയന്ത്രിച്ചു.

Leave A Comment