ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബി കെ എസ് – ഡി.സി പുസ്തകോത്സവ൦ ഒൻപതാം ദിനം; അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി.

  • Home-FINAL
  • Business & Strategy
  • ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബി കെ എസ് – ഡി.സി പുസ്തകോത്സവ൦ ഒൻപതാം ദിനം; അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി.

ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി ബി കെ എസ് – ഡി.സി പുസ്തകോത്സവ൦ ഒൻപതാം ദിനം; അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായി.


മനാമ: ബഹ്റൈൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന ആറാമത് അന്താരാഷ്ട്ര പുസ്തകോത്സവത്തിന്റെ ഒൻപതാം ദിവസം വിവിധ കലാപരിപാടികളും ജനപങ്കാളിത്തംവും കൊണ്ട് ശ്രദ്ധിക്കപ്പെട്ടു.സമാജം മലയാളം പാഠശാല സംഘടിപ്പിക്കുന്ന കളറിംഗ് മത്സരം “നിറച്ചാർത്തിൽ മുന്നൂറിലേറെ കുട്ടികൾ പങ്കെടുത്തു. പ്രശസ്ത ബബിൾ ആർട്ട് കലാകാരൻ ഡോ.സഹൽ ബാബു അവതരിപ്പിച്ച ബബിൾ ആർട്ട് ഷോ വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റി.


വൈകുന്നേരം നടന്ന സാംസ്കാരിക സമ്മേളനത്തിൽ മുൻ കേന്ദ്ര മന്ത്രിയും സിവിൽ സർവ്വീസ് ഉദ്യോഗസ്ഥനും, പ്രഭാഷകനുമായ അൽഫോൺസ് കണ്ണന്താനം മുഖ്യാതിഥിയായിരുന്നു.  ഷീന ചന്ദ്രദാസും സംഘവും അവതരിപ്പിച്ച “കാവ്യാഞ്ജലി “- നൃത്താവിഷ്കാരം , എം.എം.എം.ഇ അവതരിപ്പിച്ച ഡാൻസ് ഫ്യൂഷൻ,മിന്നൽ ബീറ്റ്സ് എന്ന സംഗീതശില്പം, സ്വാതിയും സംഘവും അവതരിപ്പിച്ച കാവ്യാഞ്ജലി എന്ന നൃത്തപരിപാടി സുഗതകുമാരിയുടെ കവിതയെ അവലംബിച്ച് ദിവ്യ ലക്ഷ്മി ദിനേഷ്  അവതരിപ്പിച്ച മോഹിനിയാട്ടം എന്നിവ സദസ്സ് നിറഞ്ഞ കയ്യടികളോടെ സ്വീകരിച്ചു.

ബഹ്റൈനിലെ പ്രമുഖ ഫോട്ടോഗ്രാഫർമാരുടെ ചിത്രങ്ങളോടൊപ്പം ,ഫോട്ടോഗ്രാഫി ക്ലബ്ബ് കുട്ടികൾക്കായി നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവരുടെ ചിത്രങ്ങളും ഉൾപ്പെട്ട ഫോട്ടോഗ്രാഫി ക്ലബ്ബിന്റെ ചിത്രപ്രദർശനത്തിന് നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

Leave A Comment