ബഹ്റെെനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.

  • Home-FINAL
  • Business & Strategy
  • ബഹ്റെെനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.

ബഹ്റെെനിൽ ജ​ന​ന-​മ​ര​ണ ര​ജി​സ്ട്രേ​ഷ​ൻ പ​രി​ഷ്ക​രി​ച്ച ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ നി​ല​വി​ൽ വ​ന്നു.


ബഹ്റെെൻ: രാജ്യത്ത് ജനന മരണ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട് പരിഷ്കരിച്ച നിയമങ്ങൾ നിലവിൽ വന്നു. bahrain.bh മുഖേന സേവനങ്ങൾ ലഭ്യമാക്കാമെന്ന് ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി അറിയിച്ചു. ബഹ്റെെന്റെ ദേശീയ പോർട്ടൽ ആണ് ഇത്. ബഹ്റെെൻ ഇൻഫർമേഷൻ ആൻഡ് ഇ-ഗവൺമെന്റ് അതോറിറ്റി ആണ് ഇക്കാര്യം അറിയിച്ചത്. പോർട്ടലിൽ കയറി അതിന്റെ ഹോംപേജ് സന്ദർശിച്ച് ഇൻഫർമേഷൻ ഗൈഡിൽ ഫാമിലി ആൻഡ് റിലേഷൻഷിപ്സ് വിഭാഗം തെരഞ്ഞെടുത്താൽ മതിയാകും. ഇതിൽ നിന്നും പുതിയ വിവരങ്ങൾ എങ്ങനെ ലഭിക്കും എന്ന് അറിയാൻ സാധിക്കും.

ജനനങ്ങൾ 15 ദിവസത്തിനുള്ളിലും മരണങ്ങൾ 72 മണിക്കൂറിനുള്ളിലും റിപ്പോർട്ട് ചെയ്യണം എന്നാണ് നിയമം. രാജ്യത്തുള്ള സ്വദേശികൾക്ക് വിദേശികൾക്കും ഈ നിയമം ബാധകമാണ്. നിശ്ചിത കാലയളവിനുള്ളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്ത കേസുകൾ പിന്നീട് ഐജിഎ കമ്മിറ്റിയുടെ പരിഗണനക്ക് വിടും. ഇവർ അന്വേഷണം നടത്തി റിപ്പോർട്ട് നടത്തിയാൽ മാത്രമേ പിന്നീട് നടപടികളുമായി മുന്നോട്ട് പോകാൻ സാധിക്കുകയുള്ളു. 30 ദിവസത്തിനുള്ളിൽ രജിസ്റ്റർ ചെയ്യാത്തതിലെ പിന്നിലെ കാരണങ്ങളെ കുറിച്ച് കമ്മിറ്റി അന്വേഷിക്കും അതിന് ശേഷം ആണ് സർട്ടിഫിക്കറുകൾ നൽകുക. സ്വദേശികളുടേയും വിദേശികളുടേയും നിയമം ഒരുപോലെ ആയിരിക്കും.

മരണം, ജനനം, മറ്റു സർട്ടിഫിക്കറ്റുകൾ എന്നിവയുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ നൽകുന്നതിന് ആവശ്യമായ എല്ലാ നടപടിക്രമങ്ങളും രേഖകളും ഈ പോർട്ടലിൽ നിന്നും ലഭ്യമാണ്. കൂടാതെ പേരുകളിൽ സർനെയിം മറ്റു രേഖകളിൽ തിരുത്തലുകൾ എല്ലാം ഇതിൻ നടത്താൻ സാധിക്കും. കൂടാതെ ഏതെങ്കലും തരത്തിലുള്ള വിവരങ്ങൾ മാറ്റുകയോ തിരുത്തുകയോ ചെയ്യാനും ഇതിലൂടെ സാധിക്കും.

ജനന സർട്ടിഫിക്കറ്റിനുള്ള അപേക്ഷ സമർപ്പിക്കാനും അത് പ്രിന്റ് എടുക്കനും എല്ലാം ഇതിലൂടെ സാധിക്കും, കോടതി ഉത്തരവ് ഇതിലൂടെ ലഭിക്കും. സേവനങ്ങൾ സ്വദേശികൾക്കും പ്രവാസികൾക്കും ലഭിക്കും എന്നതാണ് പ്രത്യേകത. ഓൺലെെൻ വഴി എല്ലാവർക്കും ചെയ്യാൻ സാധിക്കും. എന്നാൽ കോടതികൾ ഇടപ്പെട്ട എന്തെങ്കിലും കേസുകൾ ആണെങ്കിൽ ഐ.ജി.എ ഓഫിസിൽ നേരിട്ട് ചെന്നതിന് ശേഷം മാത്രമായിരിക്കും ഇതിനായി അനുമതി ലഭിക്കുക.

Leave A Comment