ഡെൽസ മരിയ ജോജി എന്ന പതിനൊന്നു വയസ്സുകാരി ആദ്യമായി പാടിയ അഭിനയിച്ച ‘ സ്നേഹമായ്’ എന്ന സംഗീത ആൽബം റിലീസ് ആയി.മുൻ ബഹ്റൈൻ പ്രവാസികളും പത്തനംതിട്ട ജില്ലയിലെ ചുങ്കപ്പാറ സ്വദേശിയായ ജോജി ജോസിന്റെയും ഡാനിസ് ജോസിന്റെയും മകളാണ് അഞ്ചാം ക്ലാസുകാരിയായ ഡെൽസ മരിയ ജോജി. ജന്മ സിദ്ധമായി ലഭിച്ച സംഗീതത്തെ അതിന്റെ നിഷ്കളങ്കതയോടെ പാടുമ്പോൾ .ആ പാട്ടിനുവേണ്ട ഫീലും, സംഗതികളും ഒക്കെ എത്ര മനോഹരമായാണ് സംഭവിക്കുന്നത് എന്ന് ഈ ആൽബം കാണുന്നവർക്കെല്ലാം മനസ്സിലാകും. ബഹ്റൈനിലും ഡെൽസ മരിയ ജോജി നിരവധി സ്റ്റേജുകളിലും ബിഎംസിയുടെ ഓൺലൈൻ ചാനലുകളിലും നിരവധി തവണ പാടിയിട്ടുണ്ട്. ഇപ്പോൾ തൊടുപുഴ പുതുപെരിയാരത്തു മാതാപിതാക്കളോടും സഹോദരൻ ജൂഡിൻ ജോജിയോടും ഒപ്പം സ്ഥിരതാമസം ആക്കിയിട്ടുള്ള ഡെൽസ തൊടുപുഴയിൽ തന്നെ പ്രസിദ്ധമായ വിദ്യാലയം ഡി പോൾ പബ്ലിക് സ്കൂളിലെ വിദ്യാർത്ഥിനിയാണ്. സ്കൂളിൽ സഹപാഠികളിൽ നിന്നും അധ്യാപകരിൽ നിന്നും പ്രത്യേകിച്ച് പ്രിൻസിപ്പാളിൽ നിന്നും മികച്ച പിന്തുണയും പ്രോത്സാഹനവും ആണ് ലഭിച്ചുകൊണ്ടിരിക്കുന്നത് എന്നും ഡെൽസ പറഞ്ഞു.
മലയാളം, തമിൾ, ഹിന്ദി, ഇംഗ്ലീഷ്, അറബിക് തുടങ്ങി വിവിധ ഭാഴകളിൽ അനായാസമായി പാടാൻ കഴിവുള്ള ഡെൽസക്കു ഭാവിയിൽ മികച്ച ഒരു പിന്നണി ഗായിക ആകാനാണ് ആഗ്രഹം. കഴിഞ്ഞ അഞ്ചു വർഷമായി ക്ലാസിക് സംഗീതം ആഭ്യസിക്കുന്ന ഡെൽസ ഈ വർഷത്തെ സി.ബി.എസ്,സി സ്കൂൾ കലോത്സവത്തിൽ സംസ്ഥാന തലത്തിൽ ലളിത ഗാനത്തിന് എ ഗ്രേഡ് കരസ്ഥമാക്കുകയും ചെയ്തു. ഈ ഗാനം നല്ല സംഗീതത്തെ സ്നേഹിക്കുന്ന ഏവർക്കും സമർപ്പിക്കതായി ഗാനത്തിന്റെ രചയിതാവും മ്യൂസിക് ഡയറക്ടറുമായ ഡോക്ടർ ഡൊണാൾഡ് മാത്യു പറഞ്ഞു. സ്നേഹമായ് എന്ന ഈ മനോഹരമായ ഗാനത്തിന്റെ കീബോര്ഡ് പ്രോഗ്രാമിങ് ചെയ്തിരിക്കുന്നത് എക്സ് പോൾ രാജുവും, പുല്ലാങ്കുഴൽ സുബിൻ ജേഴ്സണും എഡിറ്റിംഗ് വിശാഖ് പുന്നയും നിർമ്മാണം ഡാനിസ് ജോസും ആണ്.