പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാന്‍സലര്‍.

  • Home-FINAL
  • Business & Strategy
  • പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാന്‍സലര്‍.

പ്രശസ്ത നര്‍ത്തകി മല്ലിക സാരാഭായ് കേരള കലാമണ്ഡലം ചാന്‍സലര്‍.


തിരുവനന്തപുരം: കേരള കലാമണ്ഡലം കൽപിത സർവകലാശാലയുടെ ചാൻസലറായി പ്രശസ്ത നർത്തകി പത്മഭൂഷൺ മല്ലിക സാരാഭായിയെ സംസ്ഥാന സർക്കാർ നിയമിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് സംസ്കാരിക വകുപ്പ് പുറത്തിറക്കി. നവംബർ 11ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ കലാമണ്ഡലം ചാൻസലർ സ്ഥാനത്ത് നിന്ന് സർക്കാർ നീക്കിയിരുന്നു.

പ്രശസ്ത നർത്തകി മൃണാളിനി സാരാഭായിയുടെയും ബഹിരാകാശ ശാസ്ത്രജ്ഞൻ വിക്രം സാരാഭായിയുടെയും മകളാണ് മല്ലിക സാരാഭായ്. നൃത്തത്തിന് പുറമേ നാടകം, സിനിമ, ടെലിവിഷൻ, എഴുത്തുകാരി, പ്രസാധക, സംവിധായിക എന്നീ നിലകളിലും കഴിവ് തെളിയിച്ചിട്ടുണ്ട്.

Leave A Comment