ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്

  • Home-FINAL
  • India
  • ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്

ഏഷ്യാ കപ്പ് ക്രിക്കറ്റ്; പാകിസ്ഥാന് എതിരെ ഇന്ത്യക്ക് ബൗളിങ്ങ്


ഏഷ്യാ കപ്പ് ക്രിക്കറ്റില്‍ പാകിസ്താനെതിരെ ഇന്ത്യക്ക് ബൗളിങ്ങ്. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബൗളിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു.

ടൂര്‍ണമെന്റിലെ ഇന്ത്യയുടെ ആദ്യ മത്സരമാണിത്. പാകിസ്താനെ പരാജയപ്പെടുത്തി ടൂര്‍ണമെന്റില്‍ മികച്ച തുടക്കമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. രോഹിത്തും കെഎല്‍ രാഹുലുമാണ് ഇന്ത്യന്‍ ഇന്നിംഗ്‌സ് ഓപ്പണ്‍ ചെയ്യുക.

വിശ്രമത്തിന് ശേഷം ടീമില്‍ തിരിച്ചെത്തിയ കോഹ്ലി ഇന്ന് കളിക്കുന്നുണ്ട്. കോഹ്ലിയുടെ 100-ാം ടി20 മത്സരമാണിത്. വിക്കറ്റ് കീപ്പറായി ദിനേശ് കാര്‍ത്തിക്ക് ഇന്ത്യന്‍ നിരയില്‍ തിരിച്ചെത്തി. അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചാഹല്‍ എന്നിവരാണ് ഇന്ത്യന്‍ ബൗളിങ്ങിന് കരുത്തേകുക.

റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, രവിചന്ദ്ര അശ്വിന്‍ എന്നിവര്‍ എന്ന് കളിക്കുന്നില്ല.മലയാളി താരം സഞ്ജു സാംസണും ബൗളിങ്ങ് കൂന്തമുനയുമായ ജസ്പ്രീത് ബുംറയും ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നില്ല. ബുറ പരുക്ക് മൂലം വിട്ടുനിന്നപ്പോള്‍ സഞ്ജുവിനെ പരിഗണിച്ചില്ല. ദുബായ് ഇന്റര്‍ നാഷ്ണല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍) കെഎല്‍ രാഹുല്‍, വിരാട് കോഹ്ലി, സൂര്യകുമാര്‍ യാദവ്, ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, ദിനേഷ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍) ്അര്‍ഷദീപ് സിംഗ്, ആവേഷ് ഖാന്‍, ഭുവനേശ്വര്‍ കുമാര്‍, യുവേന്ദ്ര ചാഹല്‍.

 

Leave A Comment