കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃക, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

  • Home-FINAL
  • India
  • കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃക, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; മല്ലികാര്‍ജുന്‍ ഖര്‍ഗെ

കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃക, തരൂരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും; മല്ലികാര്‍ജുന്‍ ഖര്‍ഗെ


അധ്യക്ഷ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് പാര്‍ട്ടിയെ ശക്തിപ്പെടുത്തിയെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ. ഇന്ത്യൻ ജനാധിപത്യത്തെ തന്നെ ഈ തെരഞ്ഞെടുപ്പ് ശക്തിപ്പെടുത്തി. പിന്തുണയ്ക്കുകയും ഒപ്പം നിൽക്കുകയും ചെയ്ത എല്ലാവർക്കും നന്ദി. സോണിയ ഗാന്ധിയുടെ ത്യാഗമാണ് ഈ പദവി. ഈ തെരഞ്ഞെടുപ്പിലൂടെ കോൺഗ്രസ് മറ്റ് പാർട്ടികൾക്ക് മാതൃകയായി. കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ് നല്ല രീതിയിൽ നടന്നുവെന്നും വിജയത്തിന് ശേഷം പാര്‍ട്ടി ആസ്ഥാനത്ത് വച്ച് മാധ്യമങ്ങളോട് ഖര്‍ഗെ പ്രതികരിച്ചു.ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിപ്പിടിക്കും. തെരഞ്ഞെടുപ്പിൽ എതിര്‍ സ്ഥാനാ‍ര്‍ത്ഥിയായി മത്സരിച്ച തരൂരിനെയും ഒപ്പം നിര്‍ത്തിയാവും ഇനി മുന്നോട്ട് പോകുക. ഒക്ടോബര്‍ 26-ന് എഐസിസി ഓഫീസിലെത്തി ഔദ്യോഗികമായി അധ്യക്ഷ പദവിയേറ്റെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആകെ 9497 വോട്ടുകളാണ് പോള്‍ ചെയ്തത്. 7897 വോട്ടുകള്‍ക്കാണ് ഖര്‍ഗെയുടെ വിജയം. 10 ശതമാനത്തിലധികം വോട്ട് തരൂര്‍ (1,072) നേടി. 88 ശതമാനം വോട്ടാണ് ഖര്‍ഗെയ്ക്ക് ലഭിച്ചത്. വലിയ ലീഡ് നിലയോടെ വിജയത്തിലേക്കെത്തിയ ഖര്‍ഗെയുടെ വസതിക്ക് മുന്നില്‍ രാവിലെ മുതല്‍ തന്നെ പ്രവര്‍ത്തകര്‍ ആഘോഷങ്ങള്‍ തുടങ്ങുകയും ആശംസാ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തിരുന്നു.

Leave A Comment