കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്

  • Home-FINAL
  • Kerala
  • കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്

കേരള ബ്ലാസ്റ്റേഴ്സ് ടീം ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്


കേരള ബ്ലാസ്റ്റേഴ്‌സ് ബസിന്റെ ഫിറ്റ്നസ് സസ്‌പെൻഡ് ചെയ്‌ത്‌ മോട്ടോർ വാഹന വകുപ്പ്. അഞ്ച് നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ബസിന്റെ സുരക്ഷാ സംവിധാനങ്ങൾ തൃപ്തികരമല്ലെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി. ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോർ വാഹന വകുപ്പിൻ്റെ നടപടി. പ്രശ്നങ്ങൾ പരിഹരിക്കാൻ 14 ദിവസത്തെ സമയം ബസ് ഉടമകൾക്ക് നൽകിയിട്ടുണ്ട്. അതുവരെ ബസ് നിരത്തിലറിക്കി സർവീസ് നടത്താൻ പാടില്ല.ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോർ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു. റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു. ഫസ്റ്റ് എയ്ഡ് ബോക്സിൽ മരുന്നുകളുണ്ടായിരുന്നില്ല. തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു.

Leave A Comment