സാഹിത്യ നൊബേൽ അന്നി എർണോയ്ക്ക്

സാഹിത്യ നൊബേൽ അന്നി എർണോയ്ക്ക്


സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം പ്രഖ്യാപിച്ചു. ഫ്രഞ്ച് എഴുത്തുകാരിയായ ആനി എർണോ ആണ് പുരസ്‌കാരത്തിന് അർഹനായത്. ആത്മകഥാംശമുള്ള രചനകളിലൂടെ സാമൂഹികാവസ്ഥ വരച്ച എഴുത്തുകാരിയാണ് അന്നി എർണോ എന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ഓർമകളുടെ സൂക്ഷ്മവും ധീരവുമായ ആവിഷ്കാരമാണ് അന്നിയുടെ രചകളെന്നും സമിതി വ്യക്തമാക്കിപുരസ്കാരം നേടാനായതിൽ അഭിമാനമുണ്ടെന്നും പുരസ്കാരം തന്നിൽ വലിയ ഉത്തരവാദിത്തമാണ് ഏൽപ്പിച്ചിരിക്കുന്നതെന്നും എർണോ പ്രതികരിച്ചു. ലാ പ്ലേസ്, ലാ അർമോയേഴ്‌സ്, സിംപിൾ പാഷൻ, ദ ഇയേഴ്‌സ് സ്ഥിതിചെയ്യുന്ന എർണോയുടെ പ്രധാന കൃതികൾ.

Leave A Comment