വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.

  • Home-FINAL
  • India
  • വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.

വിഖ്യാത നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു.


BREAKING NEWS

വിഖ്യാത ബംഗാളി നടന്‍ പ്രദീപ് മുഖര്‍ജി അന്തരിച്ചു. 76 വയാസായിരുന്നു. തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സത്യജിത്ത് റായുടെ ജന ആരണ്യയിലൂടെ ശ്രദ്ധേയനായ നടനാണ് പ്രദീപ് മുഖര്‍ജി.

മൂന്നു ദിവസം മുന്‍പാണ് വൃക്കയിലെ അണുബാധയെ തുടര്‍ന്ന് അദ്ദേഹത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. ഞായറാഴ്ച സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെവച്ച് അവസ്ഥ കൂടുതല്‍ മോശമാലുകയും രാവിലെ 8.15ഓടെ മരിക്കുകയായിരുന്നു എന്ന് കുടുംബം വ്യക്തമാക്കി.

സത്യജിത്ത് റായുടെ ജന അരണ്യയിലൂടെ 1976ലാണ് പ്രദീപ് മുഖര്‍ജി അഭിനയ രംഗത്തേക്കു എത്തുന്നത്. സോമ്‌നാഥ് എന്ന കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. തുടര്‍ന്ന് 40 ഓളം സിനിമകളില്‍ അഭിനയിച്ചു. ഋതുപര്‍ണ ഘോഷിന്റെ ഹിരര്‍ അന്ഗ്തി, ബുദ്ധദേവ് ദാസ് ഗുപ്തയുടെ മോണ്ടോ മേയേര്‍ ഉപക്ഷന്‍ തുടങ്ങിയവയാണ് ശ്രദ്ധേയമായ സിനിമകള്‍. 2021 ല്‍ റിലീസ് ചെയ്ത ടൊറുലാടര്‍ ഭൂത് ആണ് അവസാനം പുറത്തിറങ്ങിയ ചിത്രം. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രദീപ് മുഖര്‍ജിയുടെ വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തി.

Leave A Comment