സൗദി അറേബ്യ സന്ദർശനത്തോടനുബന്ധിച്ച് ബഹ്റൈൻ ഭവന, നഗരാസൂത്രണ മന്ത്രി അംന ബിൻത് അഹമ്മദ് അൽ റൊമൈഹി, സൗദി മുനിസിപ്പൽ, ഗ്രാമകാര്യ, ഭവന മന്ത്രി ഡോ. മാജിദ് അൽ ഹൊഗെയ്ലുമായി കൂടിക്കാഴ്ച നടത്തി. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫയുടെയും സൗദി രാജാവ് സൽമാൻ ബിൻ അബ്ദുൽ അസീസ് അൽ സൗദിന്റെയും നേതൃത്വത്തിൽ ബഹ്‌റൈനും സൗദി അറേബ്യയും തമ്മിൽ ഉള്ള ചരിത്രപരമായ ബന്ധത്തെ അൽ റൊമൈഹി പ്രശംസിച്ചു.കൂടിക്കാഴ്ചയിൽ, സാമൂഹിക പാർപ്പിടങ്ങൾ നൽകുന്നതിന് ഇരു രാജ്യങ്ങളും തമ്മിലുള്ള ഫലപ്രദമായ സഹകരണത്തെയും , സ്വകാര്യ മേഖലയുമായി പങ്കാളിത്തം സ്ഥാപിക്കുന്നതിനും “സകാനി പ്രോഗ്രാം” പോലുള്ള പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും സൗദി മുനിസിപ്പൽ, റൂറൽ അഫയേഴ്സ്, ഹൗസിംഗ് മന്ത്രാലയം നടത്തുന്ന ശ്രമങ്ങളെയും മന്ത്രി അഭിനന്ദിച്ചു. .നൂതനമായ പരിഹാരങ്ങളിലൂടെ ഭവന വികസന പദ്ധതികളും പരിപാടികളും വേഗത്തിലാക്കാനുള്ള രാജകീയ നിർദ്ദേശങ്ങൾക്കനുസൃതമായി സാമൂഹിക ഭവനങ്ങൾ നൽകുന്നതിനുള്ള ബഹ്‌റൈന്റെ പദ്ധതികളും യോഗത്തിൽ മന്ത്രി വിശദീകരിച്ചു.2023-2026 ലെ ഗവൺമെന്റ് പ്രോഗ്രാമിന് അനുസൃതമായി, പൗരന്മാർക്ക് അനുയോജ്യമായ ഭവനങ്ങൾ നൽകുന്നതിന് സ്വകാര്യ മേഖലയുമായി സഹകരിച്ച് നടത്തുന്ന വൻ നിക്ഷേപങ്ങൾ യോഗം ചർച്ച ചെയ്തു. സ്വകാര്യ മേഖലയുമായി സഹകരിച്ച് പൗരന്മാർക്ക് വീട് നൽകാനുള്ള ബഹ്‌റൈന്റെ ശ്രമങ്ങളെ ഡോ. അൽ-ഹൊഗെയ്ൽ അഭിനന്ദിച്ചു.