ബഹ്റൈൻ വൈദ്യുതി, ജലകാര്യ മന്ത്രി യാസർ ബിൻ ഇബ്രാഹിം ഹുമൈദാൻ, യു.എ. ഇ ഊർജ, അടിസ്ഥാന സൗകര്യ വികസന മന്ത്രി സുഹൈൽ ബിൻ മുഹമ്മദ് അൽ മസ്റൂയിയുമായി കൂടിക്കാഴ്ച നടത്തി.
അബുദാബി സ്റ്റൈനബ്ൾ വീക്ക് 2023 നെയും ഹുമൈദാൻ പ്രശംസിച്ചു,
നവംബറിൽ യുഎൻഎഫ് സിസിസി യിൽ പാർട്ടികളുടെ സമ്മേളനത്തിന്റെ 28-ാമത് സെഷൻ ആതിഥേയത്വം വഹിക്കുന്നതിൽ അദ്ദേഹം വിജയാശംസകൾ അറിയിച്ചു.
ബഹ്‌റൈൻ-എമിറാത്തി ബന്ധങ്ങളുടെ ദീർഘകാലവും ചരിത്രപരവുമായ ആഴമാണ് ഇരു മന്ത്രാലയങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും സംയോജനത്തിന്റെയും അടിസ്ഥാനമെന്ന് മന്ത്രി ഹുമൈദാൻ അറിയിച്ചു. വിവിധ മേഖലകൾ തമ്മിലുള്ള സഹകരണം തുടരുന്നതിന് ബഹ്റൈൻ വൈദ്യുതി, ജലകാര്യ മന്ത്രാലയത്തിന്റെ പ്രതിബദ്ധതയും അദ്ദേഹം ചൂണ്ടിക്കാട്ടി.ഈ ബന്ധങ്ങളെ ബഹ്‌റൈൻ രാജാവ് ഹിസ് മജസ്റ്റി കിംഗ് ഹമദ് ബിൻ ഈസ അൽ ഖലീഫയും, യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും പിന്തുണയ്ക്കുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.
ഊർജ്ജ മിശ്രിതത്തിൽ പുനരുപയോഗിക്കാവുന്ന ഊർജ്ജ സ്രോതസ്സുകളുടെ പങ്ക് വർദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികളും, പരിഹാരങ്ങളും, ഊർജ്ജ ഉൽപാദന മേഖലയിലെ കാർബൺ കുറയ്ക്കുന്നതിനുള്ള സാങ്കേതികവിദ്യകളും യോഗം ചർച്ച ചെയ്തു.
ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും ഊർജ സുരക്ഷ വർധിപ്പിക്കുന്നതിനുമായി സംയുക്ത സാങ്കേതിക ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ച് പൊതുമേഖലകളെ സേവിക്കുന്നതിനുള്ള സഹകരണവും ഏകോപനവും തുടരാൻ ഇരുപക്ഷവും തീരുമാനിച്ചു.