ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : സെമി ഫൈനൽ പ്രതീക്ഷയുമായി ബഹ്റൈൻ

  • Home-FINAL
  • Business & Strategy
  • ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : സെമി ഫൈനൽ പ്രതീക്ഷയുമായി ബഹ്റൈൻ

ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണ്ണമെൻറ് : സെമി ഫൈനൽ പ്രതീക്ഷയുമായി ബഹ്റൈൻ


ഗൾഫ് കപ്പ് ഫുട്ബോൾ ടൂർണമെന്റൽ സെമി ഫൈനലിനോട് അടുത്ത് ബഹ്റൈൻ എട്ട് രാജ്യങ്ങൾ പങ്കെടുക്കുന്ന 25-ാമത് അറേബ്യൻ ഗൾഫ് ഫുട്ബോൾ ടൂർണമെന്റിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടാം റൗണ്ടിൽ ഖത്തറിനെയും തോൽപ്പിച്ചതോടെ നിലവിലെ ചാമ്പ്യന്മാരായ ബഹ്‌റൈന് സെമി ഫൈനൽ ഏകദേശം ഉറപ്പായി .ഇറാഖിലെ ബസ്രയിലെ അൽ മിന ഒളിമ്പിക് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഗ്രൂപ്പ് ബി മത്സരത്തിൽ ഖത്തറിനെ ബഹ്‌റൈൻ 2-1 ന് പരാജയപ്പെടുത്തിയത്.യു.എ.ഇ.ക്കും ഖത്തറിനുമെതിരായ രണ്ട് മത്സരങ്ങളിലെ രണ്ട് വിജയങ്ങളിൽ നിന്ന് ആറ് പോയിന്റുമായി ബഹ്‌റൈൻ ഇപ്പോൾ ഗ്രൂപ്പിൽ പോയിന്റ് നിലയിൽ ഒന്നാമതാണ്. വെള്ളിയാഴ്ച കുവൈത്തിനെതിരെയാണ് ബഹ്റൈന്റെ അടുത്ത മത്സരം.

Leave A Comment