നെതർലൻഡ്‌സിലെ ഹേഗിൽ വിശുദ്ധ ഖുർആനിന്റെ കോപ്പി കീറിയ സംഭവത്തിൽ ബഹ്‌റൈൻ രാജ്യം ശക്തമായി അപലപിച്ചു.
ഈ പ്രവൃത്തി ശത്രുത, മത -വംശീയ വിദ്വേഷം എന്നിവയെ പ്രേരിപ്പിക്കുന്നതാണെന്ന് ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു.
അന്താരാഷ്‌ട്ര തത്ത്വങ്ങളും നിയമങ്ങളും ധാർമികമായ അഭിപ്രായ പ്രകടനവും ലംഘിക്കുന്ന ഇത്തരം പ്രകോപനപരമായ പ്രവൃത്തികൾ ബഹ്‌റൈൻ ശക്തമായി എതിർക്കുന്നതായും മന്ത്രാലയം അറിയിച്ചു
ലോകത്തുള്ള എല്ലാ മതങ്ങളെയും വിശ്വാസങ്ങളെയും മതചിഹ്നങ്ങളെയും ബഹുമാനിക്കുകയും, ഇസ്‌ലാമോഫോബിയ പോലുള്ള കുറ്റകൃത്യങ്ങളെ ചെറുക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി .മതങ്ങളും രാജ്യങ്ങളും തമ്മിലുള്ള സഹിഷ്ണുത, സമാധാനം, എന്നിവയുടെ മൂല്യങ്ങൾ പ്രചരിപ്പിക്കുന്നതിൽ അന്താരാഷ്ട്ര തലത്തിൽ ഉള്ള സഹകരണവും പിന്തുണയും മന്ത്രാലയം അഭ്യർത്ഥിച്ചു.