നാടൻ പന്തുകളി ടൂർണമെന്റിന്റെ സംഘടിപ്പിച്ചു.

  • Home-FINAL
  • Business & Strategy
  • നാടൻ പന്തുകളി ടൂർണമെന്റിന്റെ സംഘടിപ്പിച്ചു.

നാടൻ പന്തുകളി ടൂർണമെന്റിന്റെ സംഘടിപ്പിച്ചു.


കോട്ടയം നെറ്റീവ് ബോൾ അസോസിയേഷൻ ബഹറിൻ സംഘടിപ്പിച്ച കോട്ടയത്തിന്റെ തനത് കായിക വിനോദമായ, 400 വർഷങ്ങളുടെ പാരമ്പര്യമുള്ള നാടൻ പന്തുകളി ടൂർണമെന്റിന്റെ ഫൈനൽ 11-11-2022 വെള്ളിയാഴ്ച Kanoo Garden ഗാർഡന് സമീപമുള്ള KNBA ഗ്രൗണ്ടിൽ വച്ച് നടന്നു. ചിങ്ങവനവും മീനടവും തമ്മിലുള്ള വാശിയേറിയ പോരാട്ടത്തിൽ ചിങ്ങവനം ടീം വിജയികളായി.
കഴിഞ്ഞ ഒരു മാസക്കാലമായി വിവിധ ലീഗ് മത്സരങ്ങളും സെമി ഫൈനൽ മത്സരങ്ങളും നടന്നുവരികയായിരുന്നു. മത്സരത്തെ തുടർന്ന് നടന്ന പൊതുസമ്മേളനത്തിൽ വച്ച് വിജയികൾക്കുള്ള സമ്മാനങ്ങളും വ്യക്തിഗത ട്രോഫികളും നൽകി.
ഒന്നാം സ്ഥാനത്ത് എത്തിച്ചേർന്ന ചിങ്ങവനം ടീമിന്, ജെയിംസ് കുറിയാക്കോസ് മെമ്മോറിയൽ എവറോളിംഗ് ട്രോഫിയും,KNBA Bahrain ഒരുക്കിയ 250 ഡോളർ ക്യാഷ് പ്രൈസും, മെഡലുകളും നൽകി.
രണ്ടാം സ്ഥാനത്ത് നേടിയ മീനേടം ടീമിന് തെക്കേപ്പറമ്പിൽ പുന്നൂസ് മെമ്മോറിയൽ ട്രോഫിയും, KNBA bahrain ഒരുക്കിയ 150 ഡോളർ ക്യാഷ് അവാർഡും, മെഡലുകളും വിതരണം ചെയ്തു.
മികച്ച പിടുത്തക്കാരൻ, മികച്ച പൊക്കിവെട്ടുകാരൻ, മികച്ച കാലടികാരൻ, മികച്ച കൈവെട്ടുകാരൻ, പരമ്പരയിലെ മികച്ച കളിക്കാരൻ, മികച്ച ഉയർത്തിയടിക്കാരൻ, മികച്ച ടീം, ഫൈനൽ മത്സരത്തിലെ മികച്ച കളിക്കാരൻ തുടങ്ങിയവർക്കുള്ള എവറോളിംഗ് ട്രോഫികളും നൽകി.
ബഹറിനിലെ സാമൂഹിക, സാംസ്കാരിക രാഷ്ട്രീയ, ആരോഗ്യ രംഗത്തെ പ്രമുഖർ അണിനിരന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ Shk Ali Bin Mohammed Al Khalifa യുടെ പ്രതിനിധികൾ, ഫ്രാൻസിസ് കൈതാരം ബഹ്റൈൻ ബഹ്‌റൈൻ മീഡിയസിറ്റി , സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള, ജാഫർ മദനി ഇന്ത്യൻ സ്കൂൾ വൈസ് ചെയർമാൻ, ജോയി വെട്ടിയാടൻ ബഹ്‌റൈൻ പ്രതിഭ പ്രസിഡന്റ്, രാജു കല്ലുംപുറം OICC ഗ്ലോബൽ സെക്രട്ടറി, പ്രദീപ് പത്തേരി ബഹ്‌റൈൻ പ്രതിഭ സെക്രട്ടറി, മുഹമ്മദ് ഷഹീർ ഷിഫാ അൽ ജെസിറ , ബിനു കുന്നന്താനം OICC പ്രസിഡന്റ്, മണിക്കുട്ടൻ കോട്ടയം ജില്ല പ്രവാസി പ്രസിഡന്റ് ,ബോബി പാറയിൽ കോട്ടയം ജില്ല പ്രവാസി ഫോറം പ്രസിഡന്റ് തുടങ്ങിയവർ സംബന്ധിച്ചു.

പ്രസ്തുത ചടങ്ങിൽ വച്ച് മേളകലാരത്നം അവാർഡ് കരസ്ഥമാക്കിയ സന്തോഷ് കൈലാസിനെ ആദരിച്ചു.
ഈ വരുന്ന വർഷം ജീസിസി യിലുള്ള എല്ലാ നാടൻ പന്തുകളി ടീമുകളെയും കോർത്തിണക്കിക്കൊണ്ട് ഒരു മത്സരം സംഘടിപ്പിക്കുവാൻ ആലോചന നടന്നു വരികയാണെന്ന് സംഘാടകരായ ചെയർമാൻ രഞ്ജിത്ത് കുരുവിള, പ്രസിഡന്റ് ഷോൺ പുന്നൂസ്, സെക്രട്ടറി മോബി കുറിയാക്കോസ്,വൈസ് പ്രസിഡന്റ് നിബു തോമസ്, ജോയിൻ സെക്രട്ടറി ബിജോയ് കുര്യാക്കോസ് ,ട്രഷറർ വിഷ്ണു ,ജോയിൻ ട്രഷറർ ആശിഷ് എക്സിക്യൂട്ടീവ് പ്രതിനിധികളായ ,വിനു , രൂപേഷ് , മാത്യു ,ഡെൽഫിൻ എന്നിവർ അറിയിച്ചു.

Leave A Comment