ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിൻറെ നിര്യാണത്തിൽ ബഹ്റൈൻ അനുശോചനം അറിയിച്ചു. ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈസ അൽ ഖലീഫ , കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ എന്നിവർ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അനുശോചന സന്ദേശം അയച്ചു.ഇന്ത്യൻ പ്രധാനമന്ത്രിക്കും കുടുംബത്തിനും വിയോഗം താങ്ങാനുള്ള ശക്തി ഉണ്ടാവട്ടെ എന്നും രാജാവ് തന്റെ അനുശോചനത്തിൽ രേഖപ്പെടുത്തി.