സിറിയയിലും തുർക്കിയിലും ഉണ്ടായ ഭൂകമ്പത്തിൽ ദുരിതമനുഭവിക്കുന്നവർക്ക് പിന്തുണ നൽകുന്നതിനായി ദ ഡേ ഓഫ് സോളിഡാരിറ്റി എന്ന വിഷയത്തിൽ ദേശീയ കാമ്പെയ്‌ൻ സംഘടിപ്പിച്ചു. മാനുഷിക പ്രവർത്തനത്തിനും യുവജനകാര്യങ്ങൾക്കുമുള്ള ബഹ്റൈൻ രാജാവിന്റെ പ്രതിനിധി, ഹിസ് ഹൈനസ് ഷെയ്ഖ് നാസർ ബിൻ ഹമദ് അൽ ഖലീഫയുടെ രക്ഷാകർതൃത്വത്തിൽ റോയൽ ഹ്യൂമാനിറ്റേറിയൻ ഫൗണ്ടേഷന്റെ സഹകരണത്തോടെ ബഹ്റൈൻ ടി.വി യാണ് പരിപാടി സംഘടിപ്പിച്ചത്.
സിറിയയിലെയും തുർക്കിയെയിലെയും ജനങ്ങൾക്കും , ലോകമെമ്പാടുമുള്ള ദുരിതബാധിതർക്കും നൽകുന്ന സഹായത്തിനും ഷെയ്ഖ് നാസർ ബഹ്റൈൻ രാജാവ് ഹിസ് മജസ്റ്റി ഹമദ് ബിൻ ഈ സ അൽ ഖലീഫയെ നന്ദി അറിയിച്ചു. ഏതു പ്രതിസന്ധി ഘട്ടത്തിലും സാഹോദര്യ രാജ്യങ്ങളോടുള്ള ബഹ്‌റൈന്റൈ മാനുഷിക നിലപാടാണ് കാമ്പയിൻ പ്രതിഫലിപ്പിക്കുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള ഗവൺമെന്റ് RHF-ന് നൽകിയ പിന്തുണയെയും ഷെയ്ഖ് നാസർ അഭിനന്ദിച്ചു. അതോടൊപ്പം സ്ഥാപനങ്ങൾ, കമ്പനികൾ, വ്യക്തികൾ, പൗരന്മാർ, എന്നിവരോട് ഇരു രാജ്യങ്ങളിലെയും ദുരിതാശ്വാസ മാനുഷിക പ്രവർത്തനങ്ങളിൽ സംഭാവന നൽകാനും അദ്ദേഹം നിർദ്ദേശിച്ചു.ഇതുവരെ , 3 ദശാംശം 7 മില്യൺ ഡോളറിലധികം വിലമതിക്കുന്ന സഹായങ്ങൾ സമാഹരിച്ചതായി ആർഎച്ച്‌എഫ് സെക്രട്ടറി ജനറൽ ഡോ. മുസ്തഫ സയീദ് പ്രഖ്യാപിക്കുയും,ദുരിതാശ്വാസ സഹായങ്ങൾ എത്രയും വേഗം എത്തിക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്നും, സഹായങ്ങൾ നൽകിയ എല്ലാവർക്കും അദ്ദേഹം നന്ദി രേഖപ്പെടുത്തുകയും ചെയ്തു . ദുരിതാശ്വാസ പ്രചാരണം ഇപ്പോഴും നടക്കുന്നുവെന്നും ആർഎച്ച്എഫിന്റെ ചാനലുകളിലൂടെ സംഭാവനകൾ തുടരാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.