മനാമ: ബഹ്റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ ഡിസംബർ 15,16 തീയതികളിൽ പ്രശസ്ത സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ സ്വയംവരം എന്ന ചിത്രത്തിന്റെ അൻപതാം വാർഷികാഘോഷം സംഘടിപ്പിക്കുന്നു.
“സ്വയംവരം 50 ന്റെ നിറവിൽ” എന്ന പേരിൽ നടത്തപ്പെടുന്ന ദ്വിദിന പരിപാടിയുടെ ഭാഗമായി അടൂർ ഗോപാലകൃഷ്ണനോടൊപ്പം ചലച്ചിത്ര മേഖലയിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു. ഈ പരിപാടിയുടെ പ്രചരണാർത്ഥം പുറത്തിറക്കുന്ന പോസ്റ്ററിന്റെ റിലീസ് കഴിഞ്ഞ ദിവസം സമാജം പുസ്തകോത്സവത്തോടനുബന്ധിച്ച് പ്രശസ്ത എഴുത്തുകാരനും കോളമിസ്റ്റും തിരക്കഥാകൃത്തുമായ ആനന്ദ് നീലകണ്ഠൻ നിർവ്വഹിച്ചു, ചടങ്ങിൽ കേരളീയ സമാജം പ്രസിഡന്റ് പി വി രാധാകൃഷ്ണപിള്ള,ജനറൽ സെക്രട്ടറി വർഗ്ഗീസ് കാരക്കൽ, മെമ്പർഷിപ്പ് സെക്രട്ടറി ദിലീഷ് കുമാർ,ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള,പ്രോഗ്രാം കോർഡിനേറ്റർ അനീഷ് നിർമലൻ, സമാജം ഭരണ സമിതി അംഗങ്ങൾ ഫിലിം ക്ലബ്ബ് അംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.