പുസ്തകമേളയിൽ കളറിംഗ് മത്സരം 18 ന് ; നവംബർ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുൻപായി പേര് നൽകണം.

  • Home-FINAL
  • Business & Strategy
  • പുസ്തകമേളയിൽ കളറിംഗ് മത്സരം 18 ന് ; നവംബർ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുൻപായി പേര് നൽകണം.

പുസ്തകമേളയിൽ കളറിംഗ് മത്സരം 18 ന് ; നവംബർ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുൻപായി പേര് നൽകണം.


ബഹ്റൈൻ കേരളീയ സമാജവും ഡിസി ബുക്സും സംയുക്തമായി സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര പുസ്തകോത്സവത്തിൻ്റെ ഭാഗമായി സമാജം മലയാളം പാഠശാല കളറിംഗ് മത്സരം സംഘടിപ്പിക്കുന്നു.നവംബർ 18 വെള്ളിയാഴ്ച വൈകുന്നേരം 5 മണിക്കാണ് മത്സരം.
6 മുതൽ 10 വയസ്സുവരെ പ്രായമുള്ള കുട്ടികൾക്ക് ജുനിയർ വിഭാഗത്തിലും 11 മുതൽ 15 വരെ പ്രായമുള്ള കുട്ടികൾക്ക് സീനിയർ വിഭാഗത്തിലും മത്സരിക്കാം.കളർ ചെയ്യാനുള്ള ചിത്രം മത്സര സമയത്ത് നൽകും. കളർ പെൻസിൽ, ക്രയോൺസ്, ഓയിൽ പേസ്റ്റൽ എന്നിവയിൽ ഏതെങ്കിലും ഒരു മാധ്യമം ഉപയോഗിച്ച് കളർ ചെയ്യാം. ഇവ കുട്ടികൾ കൊണ്ടു വരണ്ടേതാണ്.മലയാളം പാഠശാല പഠിതാക്കളല്ലാത്തവർക്കും പങ്കെടുക്കാം.

പങ്കെടുക്കുവാനാഗ്രഹിക്കുന്നവർ
പേര് ,പ്രായം, പഠിക്കുന്ന ക്ലാസ്സ്, ഫോൺ നമ്പർ എന്നീ വിവരങ്ങളോടുകൂടി
നവംബർ 15 ചൊവ്വാഴ്ച രാത്രി 10 മണിക്ക് മുൻപായി പേര് നൽകണം.
https://forms.gle/o3tKDjcvZoQT18ceA

കൂടുതൽ വിവരങ്ങൾക്ക്
രജിത അനി – 38044694
ലത മണികണ്ഠൻ – 33554572

Leave A Comment