അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ; മന്ത്രി ആന്റണി രാജു

  • Home-FINAL
  • Business & Strategy
  • അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ; മന്ത്രി ആന്റണി രാജു

അമിത വേഗത നിയന്ത്രിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ; മന്ത്രി ആന്റണി രാജു


സംസ്ഥാന വ്യാപകമായി ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകൾ സജീവമാകുന്നതോടെ വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാൻ കഴിയുമെന്ന് ​ഗതാ​ഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ഇതോടെ അപകടങ്ങൾ കുറയുമെന്നാണ് കണക്ക് കൂട്ടൽ എന്നും അദ്ദേഹം പറഞ്ഞു . ഇതിന്റെ ട്രയൽ റൺ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ക്യാബിനറ്റ് തീരുമാനം കൂടി കഴിഞ്ഞാൽ ക്യാമറകൾ പ്രവർത്തനസജ്ജമാകും. ഇതോട് കൂടി വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനുള്ള നടപടികൾ മോട്ടോർ വാഹന വകുപ്പ് കർശനമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പ്രൈവറ്റ് ബസുകളുടെ ഉൾപ്പടെ അമിത വേ​ഗം കാരണം നിരവധി ജീവനുകളാണ് നിരത്തിൽ പൊലിയുന്നത്. കൊച്ചിയിൽ ഇന്നും സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. കച്ചേരിപ്പടി മാധവ ഫാർമസി ജംഗ്ഷനിലാണ് അപകടം നടന്നത്. വൈപ്പിൻ സ്വദേശി ആന്റണിയാണ് (46) മരിച്ചത്. ബൈക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു.

Leave A Comment