മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു.

  • Home-FINAL
  • Business & Strategy
  • മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു.

മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ അന്തരിച്ചു.


ബെയ്ജിങ്ങ്> മുന്‍ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിന്‍ (96) അന്തരിച്ചു. രക്താര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ജിയാങ് സെമിന്‍ ബുധാനാഴ്ച ഉച്ചയ്ക്ക് 12.13 ഓടെയാണ് മരിച്ചതെന്ന് ചൈനീസ് സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.ടിയാനെന്മെന് സ്ക്വയര് പ്രക്ഷോഭത്തിനു ശേഷമാണ് ജിയാങ് സെമിന് ചൈനയുടെ ഭരണനേതൃത്വത്തില് എത്തിയത്. 1993 മുതല്‍ 2003 വരെ ചൈനയുടെ പ്രസിഡന്റായിരുന്നു. 1989 മുതല്‍ 2002 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായും 1989 മുതല്‍ 2004 വരെ സെന്‍ട്രല്‍ മിലിട്ടറി കമ്മീഷന്‍ ചെയര്‍മാനായും സേവനമനുഷ്ഠിച്ചു.

Leave A Comment