ന്യൂയോര്‍ക്കില്‍ കോവിഡ് വൈറസ് കേസുകളുടെ കുതിച്ചുചാട്ടത്തിന് കാരണമായ ഒമിക്‌റോണ്‍ വേരിയന്റായ ‘XXB.1.5’ ന്റെ ആദ്യ കേസ് ഇന്ത്യയിലും റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്തിലാണ് ആദ്യ കേസ് സ്ഥിരീകരിച്ചത്. സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം അമേരിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകളില്‍ 41% ‘XXB.1.5’ ആണ്.ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തതോടെ സമീപ സംസ്ഥാനങ്ങളടക്കം ശക്തമായ ജാഗ്രതയിലാണ്. പരിശോധനകളും പ്രതിരോധ പ്രവര്‍ത്തനങ്ങളും കൂടുതല്‍ നടപ്പാക്കാനാണ് നിര്‍ദ്ദേശം.