റിയാദിൽ വാഹനാപകടം മലയാളി മരിച്ചു

റിയാദിൽ വാഹനാപകടം മലയാളി മരിച്ചു


റിയാദ്: റിയാദിലുണ്ടായ വാഹനാപകടത്തില്‍ മലയാളി മരിച്ചു. കണ്ണൂര്‍ ചാലോട് സ്വദേശി കണ്ണിയാന്‍ കണ്ടി അനീഷ് കുമാര്‍ (46) ആണ് നദീം ഖുറൈസ് റോഡില്‍ ഇന്നലെ രാവിലെയുണ്ടായ അപകടത്തില്‍ മരിച്ചത്.അല്‍ഖര്‍ജ് ആശുപത്രിയിലുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി ഒഐസിസി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഹെല്‍പ് ഡെസ്‌ക് റിയാദ് വാട്‌സ്ആപ് കൂട്ടായ്മയും കെഎംസിസി വെല്‍ഫയര്‍ വിങും രംഗത്തുണ്ട്.

Leave A Comment