ബഹ്‌റൈൻ പ്രതിഭ ഏകദിന നാടക മേളക്ക് തുടക്കമായി .രാവിലെ കേരളസമാജത്തിന്റെ പ്രൗഡഗംഭീരമായ വേദിയിൽ പ്രതിഭ മുഹറഖ് മേഖല അവതരിപ്പിച്ച സുഗന്ധ എന്ന നാടകത്തിലൂടെ നാടകോത്സവത്തിന് കൊടിയേറിയത്. രാവിലെ മുതൽ രാത്രി വരെ നീളുന്ന നാടകോത്സവമാണ് ആസ്വാദകർക്കായി പ്രതിഭ ഒരുക്കിയിട്ടുള്ളത് .
രണ്ടു മണിക്കൂർ നീളുന്ന നാല് നാടകങ്ങളാണ് ഇന്ന് ബഹ്‌റൈൻ കേരളസമാജത്തിന്റെ വേദിയിൽ ബഹ്‌റൈൻ പ്രതിഭ അരങ്ങിലെത്തിക്കുന്നത്. തുടർച്ചയായി ഒരാൾ തന്നെ രചനയും, സംവിധാനവും, ദീപവിതാനവും നിർവഹിക്കുന്ന നാല് നാടകങ്ങൾ ഒരു വേദിയിൽ തന്നെ അവതരിപ്പിക്കുന്നത് എന്ന അഭിമാനകരമായ നേട്ടത്തിനും ഈ നാടകാവതരണങ്ങളിലൂടെ ഡോ : സാംകുട്ടി പട്ടംകരിയും ബഹ്‌റൈൻ പ്രതിഭയും അർഹരാവുകയാണ്.
രാവിലെ പത്ത് മണിക്കാരംഭിച്ച നാടകങ്ങൾ രാത്രി പത്ത് മണിയോട് കൂടെ അവസാനിക്കും. പ്രതിഭ മുഹറഖ് മേഖല അവതരിപ്പിക്കുന്ന സുഗന്ധ , രണ്ട് മണിക്ക് മനാമ മേഖല അവതരിപ്പിക്കുന്ന ഹലിയോ ഹലി ഹുലാലോയും അഞ്ച് മണിക്ക് റിഫ മേഖല അവതരിപ്പിക്കുന്ന അയനകാണ്ഡവും അരങ്ങേറും. രാത്രി എട്ട് മണിക്ക് അവതരിപ്പിക്കപ്പെടുന്ന സൽമാബാദ് മേഖലയുടെ പ്രിയ ചെ എന്ന നാടകത്തോടെ നാടകോത്സവത്തിന് കൊടിയിറങ്ങും.
നാടകോത്സവത്തിന് പ്രവേശനം സൗജന്യമാണ് നാടകം കാണാൻ എത്തുന്ന രാവിലെ പത്ത് മുതൽ പതിനൊന്ന് വരെയുള്ള സമയത്ത് ഹാളിനകത്തുള്ള മുഴുവൻ ആളുകൾക്കുമുള്ള ഉച്ചഭക്ഷണവും സംഘാടകർ ഏർപ്പാടാക്കിയിട്ടുണ്ട്.