ബഹ്റൈനിൽ കൊക്കനും കഞ്ചാവും അടങ്ങുന്ന മയക്കുമരുന്നുകൾ എത്തിച്ചു വിപണനം നടത്തുന്ന സംഘം പിടിയിലായി.കൗമാരക്കാരെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന ഈ സംഘത്തിലെ 17 പേരാണ് പിടിയിലായത് എന്ന് നാർകോട്ടിക്സ് ക്രിമിനൽ വിഭാഗം മേധാവി അറിയിച്ചു.സംഘത്തിൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവർ ഉണ്ടെന്നും അദ്ദേഹം പറഞ്ഞു .നാർകോട്ടിക്സ് വിഭാഗത്തിനു ലഭിച്ചരഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതികളുടെ താമസസ്ഥലത്ത് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും ചോദ്യം ചെയ്യുകയുമായിരുന്നു. പ്രതികളെ നിയമനടപടികൾ പൂർത്തീകരിക്കുന്നതിന് ഭാഗമായി റിമാൻഡ് ചെയ്തിരിക്കുകയാണ്.