തടസ്സരഹിതവും കൃത്യവുമായ ഉപഭോക്ത സേവനങ്ങൾ ഉറപ്പാക്കുന്നതിന് ബഹ്റൈൻ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി ഉപഭോക്താവിനും ബില്ലിംഗ് സേവനങ്ങൾക്കുമായി ഒരുക്കുന്ന പുതിയ ഡിജിറ്റൽ സംവിധാനം അടുത്ത മാസം ആരംഭിക്കും. കൃത്യമായ സൂക്ഷ്മതയോടെ ലഭ്യമാക്കാൻ ആണ് ഈ നീക്കം. പൂർണ്ണമായും സംയോജിതവും സുരക്ഷിതവുമായ പുതിയ ഡിജിറ്റൽ സംവിധാനം ഉപഭോക്താക്കൾക്ക് , സുരക്ഷിതവും എളുപ്പവുമായ ആക്സസ്, ഏകീകൃത പരാതി സംവിധാനം എന്നിവ ഉറപ്പാക്കുന്നു. പുതിയ സംവിധാനം സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും നിലവാരമുള്ള സേവനങ്ങൾ ഉറപ്പാക്കുന്നതിനും, അത്യാധുനിക സാങ്കേതികവിദ്യകളുടെ വേഗത നിലനിർത്താനും ആണ് ലക്ഷ്യമിടുന്നതെന്ന് ബഹ്റൈൻ വാട്ടർ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് അറിയിച്ചു. റീഡർ സ്ഥാപിച്ച റിമോട്ട് വഴി റീഡിങ് അറിയാനുള്ള സംവിധാനവും ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു. പുതിയ സംവിധാനം ഏർപ്പെടുത്താൻ ആയിരത്തിലധികം അധികം ജീവനക്കാർക്കാണ് ഇ ഡബ്ലു എ പരിശീലനം നൽകി വരുന്നത്.