ലോകകപ്പിൽ ഇന്ന് സഊദി-അർജൻ്റീന മത്സരം; സഊദിയിൽ ഇന്ന് ജോലി ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്*

  • Home-FINAL
  • Business & Strategy
  • ലോകകപ്പിൽ ഇന്ന് സഊദി-അർജൻ്റീന മത്സരം; സഊദിയിൽ ഇന്ന് ജോലി ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്*

ലോകകപ്പിൽ ഇന്ന് സഊദി-അർജൻ്റീന മത്സരം; സഊദിയിൽ ഇന്ന് ജോലി ഉച്ചക്ക് 12 മണിക്ക് അവസാനിപ്പിക്കാൻ രാജകീയ ഉത്തരവ്*


റിയാദ്: ഖത്തർ ലോകകപ്പ് ഫുട്‌ബോൾ മത്സരത്തിൽ ഇന്ന് ആദ്യ കളിയിൽ സൗദി അറേബ്യയും അർജന്റീനയും തമ്മിൽ ഏറ്റുമുട്ടും. കളികാണാൻ സൌകര്യമൊരുക്കുന്നതിൻ്റെ ഭാഗമായി ഉച്ചക്ക് 12 മണിക്ക് സർക്കാർ ജീവനക്കാർക്ക് ജോലി അവസാനിപ്പിക്കാൻ അനുമതി നൽകി കൊണ്ട് രാജകീയ ഉത്തരവിറങ്ങി. സ്വകാര്യ മേഖലയിലും പല സ്ഥാപനങ്ങളും ഇന്ന് ഭാഗിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഉച്ചക്ക് ഒരു മണിക്കാണ് സൗദി ദേശീയ ടീമിന്റെ പോരാട്ടം. മത്സരം കാണുന്നതിനായി വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ഇന്ന് പുലർച്ചെ മുതൽ തന്നെ സൗദിയിൽ നിന്നുള്ള ആരാധകരുമായി പ്രത്യേക വിമാനങ്ങൾ ഖത്തറിലേക്ക് പറന്ന് തുടങ്ങി.കൂടാതെ റോഡ് മാർഗം പോകുന്നവർക്കായി നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ സൽവാ അതിർത്തിയിലും വിപുലമായ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. ജിദ്ദ, റിയാദ്, ദമ്മാം വിമാനത്താവളങ്ങളിൽ പ്രത്യേക കൗണ്ടറുകളൊരുക്കിയാണ് യാത്ര നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നത്. നൂറ് കണക്കിന് മലയാളികളും സൗദിയിൽ നിന്ന് ഖത്തറിലേക്ക് ഒഴുകി തുടങ്ങി.

സഊദിയിലെ സർക്കാർ ജീവനക്കാർക്ക് ഇന്ന് ഉച്ചക്ക് 12 മണിക്ക് ജോലി അവസാനിപ്പിക്കാനാണ് രാജകൽപ്പന. സ്വാകര്യ മേഖലയിലും ഇന്ന് ജീവനക്കാരുടെ ഹാജർ കുറയും. പല സ്വകാര്യ സ്ഥാപനങ്ങളും സ്വദേശികൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്. ചിലർ ഓഫീസുകളിൽ തന്നെ കളികാണാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്.

Leave A Comment