ഇറാഖിലെ ബസ്രയിൽ നടക്കുന്ന ഗൾഫ് കപ്പിൽ ബഹ്‌റൈൻ വിജയക്കുതിപ്പ് തുടരുന്നു.
ബി ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ ഖത്തറിനെ 2-1ന് തോൽപ്പിച്ച് ബഹ്റൈൻ ദേശീയ ടീം തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കി.ഗള്‍ഫ് കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ നിലവിലെ ചാമ്ബ്യന്‍മാരാണ് ബഹ്റൈൻ . ഗ്രൂപ് ബി മത്സരത്തില്‍ യു.എ.ഇയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ആദ്യ മത്സരത്തിൽ ബഹ്റൈൻ പരാജയപ്പെടുത്തിയിരുന്നു.