G20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാക്കൾ

  • Home-FINAL
  • Business & Strategy
  • G20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാക്കൾ

G20 അധ്യക്ഷ സ്ഥാനത്ത് ഇന്ത്യ; സന്തോഷം പങ്കിട്ട് പ്രതിപക്ഷ നേതാക്കൾ


ന്യൂഡൽഹി: ജി 20 ഉച്ചകോടിക്ക് മുന്നോടിയായി പ്രധാനമന്ത്രി വിളിച്ച സര്‍വ്വകക്ഷിയോഗത്തിൽ വിവിധ രാഷ്ട്രീയ നേതാക്കൾ പങ്കെടുത്തു. രാഷ്‌ട്രപതിഭവൻ കൾച്ചറൽ സെന്ററിൽ നടന്ന യോഗത്തിൽ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സിപിഐ ജനറൽ സെക്രട്ടറി ഡി രാജ തുടങ്ങിയവരും പങ്കെടുത്തുയോ​ഗത്തിൽ എല്ലാ പാർട്ടികളുടെയും സഹകരണം തേടിയതിനൊപ്പം, ഇന്ത്യയുടെ ജി 20 അധ്യക്ഷ സ്ഥാനം വലിയ വിജയമാക്കണമെന്നും പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഇത് രാജ്യത്തിന്റെ പരിപാടിയാണ്. തന്റയോ, തന്റെ സർക്കാരിന്റയോ പരിപാടി അല്ല. ഇന്ത്യയുടെ ശക്തി ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കാനുള്ള അതുല്യ അവസരമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി സർവകക്ഷിയോഗത്തിൽ പറഞ്ഞുജി 20-യുടെ അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുമ്പോൾ ധാരാളം സന്ദർശകർ രാജ്യത്തേയ്‌ക്ക് എത്തും. രാജ്യത്തിന്റെ ടൂറിസം പ്രോത്സാഹിപ്പിക്കാനും ജി 20 മീറ്റിംഗുകൾക്ക് വേദിയാകുന്ന സ്ഥലങ്ങളിലെ പ്രാദേശിക സമ്പദ്‍വ്യവസ്ഥ ഉത്തേജിപ്പിക്കാനും ജി 20 ഉച്ചകോടി അദ്ധ്യക്ഷ സ്ഥാനം ഇന്ത്യ ഏറ്റെടുക്കുന്നതിലൂടെ സാധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.ഇന്ത്യയെ ലോകത്തിന് മുന്നിൽ അവതരിപ്പിക്കാൻ സംഘടിപ്പിക്കാൻ ഉദ്ദേശിക്കുന്ന പരിപാടികളെക്കുറിച്ചും സർക്കാർ വിശദീകരിച്ചു .

Leave A Comment