കുട്ടികൾക്കിടയിൽ വളരെ പ്രചാരത്തിലുള്ള ജെലാറ്റിൻ അടങ്ങിയ ഈ ജെല്ലി മിഠായിയിൽ കൊഞ്ചാക്ക് അടങ്ങിയിട്ടുണ്ടെന്ന് പറയപ്പെടുന്നു. ഏഷ്യയുടെ ചില ഭാഗങ്ങളിൽ വളരുന്ന കിഴങ് വർഗമാണ് കൊഞ്ചാക്ക്.ഗ്ലൂക്കോമാനൻ എന്നറിയപ്പെടുന്ന ലയിക്കുന്ന ഡയറ്ററി ഫൈബറിന്റെ സമ്പന്നമായ ഉറവിടം നിർമ്മിക്കാൻ ഇത് ഉപയോഗിക്കുന്നു. ഗ്ലൂക്കോമാനൻ ,ഉയർന്ന ഫൈബർ ഉൽപ്പന്നങ്ങൾ പോലെ, ദഹനപ്രശ്നങ്ങൾക്ക് കാരണമായേക്കാം.മറ്റ് ജെലാറ്റിൻ ഉൽപന്നങ്ങളെപ്പോലെ വായിൽ അലിഞ്ഞു ചേരാത്ത ഒരു ജെലാറ്റിനസ് ഘടനയാണ് കൊൻജാക് മിഠായികൾക്ക് ഉള്ളത്.ചില കൊഞ്ചാക് മിഠായികൾ മുതിർന്നവരിലും കുട്ടികളിലും ശ്വാസം മുട്ടലിനും , മരണത്തിനും കാരണമായിട്ടുണ്ട്.